Header 1 = sarovaram
Above Pot

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാട്ടില്‍ നിന്നുള്ള ആദിവാസി പെൺകുട്ടിക്ക് മിന്നും വിജയം

ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് നേട്ടം. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി റാം ആണ് 29-ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യയാണ് 410-ാം റാങ്ക് സ്വന്തമാക്കിയത്. കുറിച്യ വിഭാഗത്തില്‍പ്പെടുന്ന ശ്രീധന്യ ആദിവാസി വിഭാഗത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടുന്ന ആദ്യയാളാണ്. വയനാട് ജില്ലയിലെ പൊഴുതന സ്വദേശിനിയാണ് ശ്രീധന്യ.

കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. ഐ ഐ ടി ബോംബെയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ കനിഷാക് ഗണിതശാസ്ത്രമാണ് ഐച്ഛികവിഷയമായി തിരഞ്ഞെടുത്തത്.പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

Astrologer

ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്. 577 ആണ്‍കുട്ടികളും 182 പെണ്‍കുട്ടികളും ഉള്‍പ്പെടെ 759 പേരാണ് ഇത്തവണ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്തുലക്ഷത്തോളം പേരാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. സെപ്റ്റംബര്‍,ഒക്ടോബര്‍ മാസങ്ങളിലായി നടന്ന മെയിന്‍ പരീക്ഷയില്‍ 10648 പേര്‍ യോഗ്യത നേടി. ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളിലായി നടന്ന അഭിമുഖത്തില്‍ 1994 പേര്‍ പങ്കെടുത്തു.

Vadasheri Footer