Madhavam header
Above Pot

പട്ടാമ്പിയിൽ വൻ കഴൽ പണ വേട്ട , പിടിച്ചെടുത്തത് 1.38 കോടി രൂപ

പട്ടാമ്പി : ആ​ഡം​ബ​ര​ കാ​റി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 1.38 കോടി രൂപ പട്ടാമ്പി പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. പാ​ല​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ പി​റ​കി​ലെ സീ​റ്റി​ന​ടി​യി​ൽ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ൾ. 1,38,43,600 രൂ​പ​യാ​ണ് ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന​ത്. പട്ടാമ്പി സ്വ​ദേ​ശി അ​ബ്ദു​ൾ മ​ജീ​ദ് (49), ന​ജീ​ബ് (25), ന​ജ്മ (44) എ​ന്നി​വ​രാ​ണ് കസ്റ്റഡിയിലുള്ളത്.

pattampi black money 1

Astrologer

കഴിഞ്ഞ രാത്രി പട്ടാമ്പി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്താ​യി​രു​ന്നു സം​ഭ​വം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി ടി.​എ​സ്.​സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പട്ടാമ്പി ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി.​സു​രേ​ഷ്, എ​സ്ഐ സ്റ്റീ​ഫ​ൻ സി പി ഒ മാരായ സനൽ ,ബിജു ,രാഗേഷ് , ആഗ്നസ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പണം പിടിച്ചത്. പ​ണം ആ​ദാ​യ​നി​കു​തി വ​കു​പ്പി​നു കൈ​മാ​റു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

Vadasheri Footer