Post Header (woking) vadesheri

ഗുരുവായൂരിൽ കനറാ ബാങ്കിന്റെ നെയ് വിളക്ക് തെളിഞ്ഞു

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന ചുറ്റുവിളകാഘോഷത്തിൽ ശനിയാഴ്ച, കനറാ ബാങ്ക് ജീവനക്കാരുടെ വകയുള്ള ചുറ്റുവിളക്കിന് നെയ് വിളക്ക് തെളിഞ്ഞു ക്ഷേത്രത്തിൽ രാവിലെയും, ഉച്ചയ്ക്കും വിശേഷാ ൽ കാഴ്ച ശീവേലിക്ക്, കൊമ്പൻ വിഷ്ണു, ഭഗവാന്റെ തങ്ക തിടമ്പോടു കൂടിയ കോലമേറ്റി . ബൽറാം, വിനായകൻ എന്നീ കൊമ്പന്മാർ പറ്റാനകളായി.

First Paragraph Jitesh panikar (working)

രാവിലെ നടന്ന കാഴ്ചശീവേലിക്ക് ചെറുശ്ശേരി കുട്ടൻ മാ രാരും, സംഘവും മേളമൊരുക്കി . ഉച്ചയ്ക്ക് നടന്ന കാഴ്ച ശീവേലിക്ക് പറ ക്കാട് തങ്കപ്പൻ മാരാർ, കലാമണ്ഡലം ഹരിഹരൻ, പല്ലശ്ശന സുധാകരൻ, മച്ചാട് പത്മകുമാർ, പറക്കാട് ബാബു എന്നിവരുടെ പഞ്ചവാദ്യവും അകമ്പടിയായി .

സന്ധ്യയ്ക്ക് ഭഗവതി ക്ഷേത്രത്തിൽ കലാനിലയം ഉദയൻ നമ്പൂതിരിയും, കാഞ്ഞിരങ്ങാട് അരുൺ രാജ് എന്നിവർ നയിക്കുന്ന ഡബിൾ തായമ്പകയും, രാത്രി വിളക്കെഴുന്നെ ള്ളിപ്പിന് ഗുരുവായൂർ മുരളിയും, സംഘവും നയിക്കുന്ന വിശേഷാൽ നാദസ്വര ഇടയ്ക്കാ പ്രദക്ഷിണവും അകമ്പടി സേവിച്ചു .

മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറുമണിക്ക് ഏകാദശി വിളക്കാഘോഷ കമ്മിറ്റി രക്ഷാധികാരി പി. വിനോദ് കുമാർ ഭദ്രദീപം തെളിയിച്ച തോടെ കലാപരിപാടികൾക്കും തുടക്കമായി . ഗുരുവായൂർ ജ്യോതിദാസിന്റെ സോപാന സംഗീതം, 7 മണിമുതൽ വൈകീട്ട് 5 മണി വരെ ബാങ്ക് ജീവനക്കാ രും, കുടുംബാംഗങ്ങളും അവതരിപ്പിക്കു ന്ന വിവിധ കലാപരിപാടികളും തുടർന്ന് ഭജൻസും അരങ്ങേറി രാത്രി എട്ടുമണി മുതൽ ഗംഗ ശശിധരൻ നയിച്ച വയലിൻ കച്ചേരിക്ക് വൻ ജന പങ്കാളിത്തമായിരുന്നു

First Paragraph Jitesh panikar (working)