Post Header (woking) vadesheri

അമലയിൽ ആസിഫ് സംസ്ഥാന സമ്മേളനം.

Above Post Pazhidam (working)

.തൃശൂർ : അമല മെഡിക്കൽ കോളേജിൽ നടത്തിയ ആങ്കയിലോസിംങ് സ്പോണ്ടിലിറ്റീസ് രോഗബാധിതരുടെ സംസ്ഥാന സമ്മേളനവും ഭിന്നശേഷി മേഖലയിൽ പ്രവർത്തിച്ചവർക്കുള്ള സംസ്ഥാന അവാർഡ് ദാനവും എം എൽ എ പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു.

First Paragraph Jitesh panikar (working)

അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ , ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവി ഡോ. പോൾ ടി ആന്റണി, ആസിഫ് നാഷണൽ കോഡിനേറ്റർ സൈജോ കണ്ണനായ്ക്കൽ, ഓർഗനൈസിംഗ് പ്രസിഡന്റ് നിഖിൽ ജോണി എന്നിവർ പ്രസംഗിച്ചു,

ചടങ്ങിൽ അമല ഹോസ്പിറ്റൽ പി ആർ ഓ ജോസഫ് വർഗീസ്, ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ , കെ. പി. പയസ്, സീമ.എൻ.തോമസ് എന്നിവരെയും മികച്ച ആസിഫ് പ്രവർത്തകരെയും അവാർഡ് നൽകി ആദരിച്ചു. നട്ടെല്ലുറപ്പിന്റെ 12 വർഷങ്ങൾ എന്ന പുസ്തവും, ലൈഫ് ബിയോണ്ട് എന്ന ഡോക്യുമെന്ററിയും പ്രകാശനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു.