പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശി യുവാവ് കൊല്ലപ്പെട്ടു
ഗുരുവായൂർ : പഴഞ്ഞിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുവായൂർ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . ഗുരുവായൂര്‍ സമൂഹം റോഡില്‍ പുരമുണ്ടേകാട്ട് വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന് വിനീഷ്കുമാറാണ് (21) മരിച്ചത്. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് നാലരയോടെ കാട്ടകാമ്പാല്‍ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള പെട്രോള്‍ പമ്പിന് സമീപം ആണ് അപകടം നടന്നത് .ചിറയ്ക്കല്‍ ഭാഗത്ത് നിന്ന് കുന്നംകുളത്തേക്ക് പോകുകയായിരുന്ന വിനീഷ്കുമാറിന്റെ ബൈക്കില്‍ കരിയാമ്പ്ര റോഡില്‍ നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ച് വീണ വിനീഷ്കുമാര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു .ഓടി കൂടിയ നാട്ടുകാര്‍ പരുക്കേറ്റ രണ്ടുപേരേ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുന്നംകുളം പൊലീസെത്തി മൃതദേഹം കുന്നം കുളം താലൂക് ആശുപത്രിയിലേക്ക് മാറ്റി . മൃതദേഹം ഞായറാഴ്ച പോസ്റ്മാർട്ടത്തിനു ശേഷം നഗര സഭ ശ്മശാനത്തിൽ സംസ്കരിക്കും . ബീന യാണ് മാതാവ് . സഹോദരൻ വിഷ്ണു ( വിഷ്ണു സ്റ്റോഴ്സ് പടിഞ്ഞാറേ നട ) ചെന്നെയിൽ മർച്ചന്റ് നേവിയിൽ ട്രെയിനി ആയ വിനീഷ് കുമാർ സഹോദരന്റെ ഒന്നാം വിവാഹ വാർഷിക ആഘോഷത്തിന് വ്യാഴാഴ്ചയാണ് ചെന്നെയിൽ നിന്ന് എത്തിയത് .വ്യാഴാഴ്ച ആഘോഷം കഴിഞ്ഞു സുഹൃത്തുക്കളെയെല്ലാം സന്ദർശിച്ചു ഞായറാഴ്ച വൈകീട്ട് ചെന്നെയിലേക്ക് തിരിച്ചു പോകേണ്ടതായിരുന്നു. അതിനിടയിലാണ് അപകടത്തിൽ പെട്ടത് .