രാജാജി മാത്യു തോമസ് കടപ്പുറം പഞ്ചായത്തിൽ പര്യടനം നടത്തി

">

ചാവക്കാട് : എൽ ഡി എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസ് കടപ്പുറം പഞ്ചായത്തിൽ പര്യടനം നടത്തി ഉജ്ജ്വല സ്വീകരണം. കടപ്പുറം മുനക്കകടവ് ഫിഷ് ലാൻഡിംഗ് സെൻററിൽ എത്തിയ രാജാജി അവിടെയുള്ള മത്സ്യത്തൊഴിലാളികളോട് വോട്ടു ചോദിച്ചു. കടലിൽനിന്നും ബോട്ടുകളിൽ എത്തിച്ച മത്സ്യം ഹാർബറിൽ എത്തിച്ച് ലേലം ചെയ്യുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. മൽസ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി എ സിദ്ധിയുടെ നേതൃത്വത്തിൽ മൽസ്യതൊഴിലാളികളും മൽസ്യകച്ചവടക്കാരും രാജാജിയെ വരവേറ്റു. കടലിലേക്ക് പുറപ്പെടാനൊരുങ്ങിയിരുന്ന തൊഴിലാളികളിൽ ചിലരെ ബോട്ടിനകത്ത് കയറി കണ്ടാണ് രാജാജി പിന്തുണ തേടിയത്. കെ വി അബ്ദുൽഖാദർ എംഎൽഎ, എം കൃഷ്ണദാസ് , കെ കെ സുധീരൻ, ടി ടി ശിവദാസൻ , എം എ ഹാരിസ് ബാബു, പി മുഹമ്മദ് ബഷിർ, പി കെ സെയ്താലിക്കുട്ടി എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Sponsors