Post Header (woking) vadesheri

ഭക്തിയുടെ പേരിൽ തട്ടിപ്പ് , ഗുരുവായൂർ ഗോലോകം ട്രസ്റ്റിനെതിരെ കേസ് എടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ നിർമിക്കുന്ന ആശ്രമത്തിൽ മുറി നൽകാമെന്ന് വ്യാജവാഗ്ദാനം നൽകി വയോധിക ഭക്തരിൽ നിന്നും വൻ തുകയും സ്വർണ്ണവും തട്ടിയെടുത്ത കേസിൽ ഗോലോകം ട്രസ്റ്റിനെതിരെ പോലീസ് കേസെടുത്തു. യൂട്യൂബ് ക്ലാസുകളിലൂടെയും ഭക്തജന കൂട്ടായ്മകളിലൂടെയും വിശ്വാസ്യത നേടിയെടുത്താണ് സംഘം വൻ തട്ടിപ്പ് നടത്തിയത്.

Poonthanam

ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗോലോകം ട്രസ്റ്റ്, സൂരജ് സോമശേഖരൻ, ലീന കുമാർ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഗുരുവായൂർ പോലീസ് കേസെടുത്തത്.

Vasudev Inn
Rugmani 700-200

കോഴിക്കോട് പുതിയങ്ങാടി സ്വദേശിനിയായ ശോഭിത നൽകിയ പരാതിയിലാണ് നിലവിലെ നടപടി. ട്രസ്റ്റിന് സ്വന്തമായി സ്ഥലവും ക്ഷേത്രവും ആശ്രമവും നിർമ്മിക്കാൻ നോട്ടീസ് ഇറക്കി പണപ്പിരിവ് ആരംഭിച്ച സംഘം, നിക്ഷേപം നടത്തുന്നവർക്ക് ബ്രഹ്മകുളത്ത് പണിയുന്ന കെട്ടിടത്തിൽ മുറികൾ നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്.

ഇതു വിശ്വസിച്ച് ശോഭിത രണ്ട് ലക്ഷം രൂപയും സുഹൃത്തുക്കളായ രമ ആറ് പവൻ സ്വർണ്ണവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയും സജിത ഒരു ലക്ഷം രൂപയും ഇവർക്ക് കൈമാറി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത മുറികളോ പണമോ സ്വർണ്ണമോ തിരികെ നൽകാതെ പ്രതികൾ വിശ്വാസവഞ്ചന കാട്ടുകയായിരുന്നു.

First Paragraph Jitesh panikar (working)

കഴിഞ്ഞ നാല് മാസമായി പരാതി നൽകിയിട്ടും ഗുരുവായൂർ പോലീസ് എഫ് ഐ ആർ ഇടാൻ തയ്യാറാകാത്തതിനെ തുടർന്ന് പരാതിക്കാർ കഴിഞ്ഞ ആഴ്ച വാർത്താസമ്മേളനം വിളിച്ചു ചേർത്തു. ഇതിനെ തുടർന്ന് ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ടിന്റെ കർശനമായ ഇടപെടലോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയത്. ഗുരുവായൂർ സി ഐ യും ട്രസ്റ്റും തമ്മിലുള്ള അന്തർധാരയാണ് എ സി പി യുടെ ഇടപെടലോടെ തകർന്നത്.