Header 1 vadesheri (working)

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍ .

Above Post Pazhidam (working)

തൃശ്ശൂർ : യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശികളായ പട്ടാലി വീട്ടില്‍ ശ്രീകുമാര്‍ (28), മലയാറ്റില്‍ വീട്ടില്‍ മജീഷ് (38), പോഴങ്കാവ് സ്വദേശി എരുമത്തുരുത്തി വീട്ടില്‍ രാംജി (46), പനങ്ങാട് സ്വദേശി തേല പറമ്പില്‍ രാജന്‍ (46) എന്നിവരെയാണ് മതിലകം സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

First Paragraph Rugmini Regency (working)

ഇതേ തുടര്‍ന്ന് യുവതി മതിലകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ യുവതിയോടൊപ്പം താമസിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. യുവതിയുടെ വിവാഹം നടക്കാന്‍ പോകുന്നതറിഞ്ഞ ഇയാള്‍ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.