പൂരത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പൂരത്തിനിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് വെട്ടേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൊഴിയൂർ താഴിശ്ശേരി സ്വദേശി താഴിശ്ശേരി വീട്ടിൽ ഗിരീഷ് (52) ആണ് മരിച്ചത്. കഴിഞ്ഞ 15ന് കപ്പിയൂർ ചിറക്കൽ ക്ഷേത്രോത്സവത്തിനിടയിലാണ് തർക്കം ഉണ്ടായത്.

Poonthanam

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് ബൈക്കിൽ വന്ന തൊഴിയൂർ കോടത്തൂർ അശ്വന്തുമായാണ് തർക്കം ഉണ്ടായത്. സംഭവത്തിനുശേഷം അശ്വന്ത് ഗിരീഷിന്റെ വീട്ടിലെത്തി പുറത്തേക്ക് വിളിച്ച് ഇറക്കി വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടുകയായിരുന്നു.

Vasudev Inn
Rugmani 700-200

ചികിത്സയിൽ കഴിയുന്നതിനിടെ വൈകീട്ടാണ് മരണം സംഭവിച്ചത്. അശ്വന്തിനെ 16ന് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്

First Paragraph Jitesh panikar (working)