Madhavam header
Above Pot

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യ വയസ്‌കന്‌ ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം.

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്‌കന്‌ ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയും. ശിക്ഷ. ചാവക്കാട് ചക്കംകണ്ടം കാരക്കാട് വീട്ടിൽ അലി അഹമ്മദ് മകൻ യൂസഫിനെയാണ് ഇരട്ട ജീവ പര്യന്തം തടവിനും 4 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചത് .കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം പി ഷിബു ആണ്‌ വിധി പ്രഖ്യാപിച്ചത്.;

Astrologer

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി .24 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. 2014 വർഷത്തിൽ നടന്ന സംഭവത്തിൽ ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ ആയ എം യു ബാലകൃഷ്ണൻ ആണ് ഈ കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്

Vadasheri Footer