ദേവസ്വത്തിന്റെ യുട്യൂബ് ചാനൽ കാണാൻ കാണികളുടെ കുത്തൊഴുക്കെന്ന്
ഗുരുവായൂർ ദേവസ്വം യുട്യൂബ് ചാനലിൽ ചെമ്പൈ സംഗീതോത്സവം കാണാൻ സംഗീത പ്രേമികളുടെ കുത്തുഴൊക്കെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ അവകാശപ്പെട്ടു ഉദ്ഘാടന ചടങ്ങും ആദ്യദിവസത്തെ തത്സമയ സംപ്രേഷണവും നാൽപ്പത്തെണ്ണായിരത്തോളം പ്രേക്ഷകർ കണ്ടു ഇത് വരെ മൂന്നു ലക്ഷത്തിലേറെ പേരാണ് ചാനൽ കണ്ടത് ഇന്ത്യക്ക് പുറമേ മലയാളികൾ ധാരാളമുള്ള അമേരിക്ക , യു.കെ. , ജർമ്മനി , യു.എ.ഇ. , ആസ്ട്രിയ , ന്യൂസിലൻഡ് , മലേഷ്യ ഉൾപ്പെടെ 17 രാജ്യങ്ങളിലെ പ്രേക്ഷകരാണ് ദേവസ്വം ചാനൽ കാണുന്നതിൽ മുന്നിൽ .
ചെമ്പൈ സംഗീതോത്സവം തത്സമയം സംപ്രേഷണം തുടങ്ങിയതോടെ 4414 പേർ ദേവസ്വം ചാനൽ പുതുതായി സബ്സ്ക്രൈബ് ചെയ്തെന്ന് ദേവസ്വം അറിയിച്ചു . അതെ സമയം ജില്ലയിലെ പ്രാദേശിക ചാനൽ വഴി പതിനായിരക്കണക്കിന് ആളുകൾ ആണ് മുൻ വർഷങ്ങളിൽ സംഗീതോത്സവം കണ്ടിരുന്നത്. അവരാരും യുട്യൂബ് ചാനലിലേക്ക് മാറിയിട്ടില്ല എന്നും വ്യക്തമായി . പ്രാദേശിക ചാനൽ ലഭിക്കാത്ത കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഉള്ള മലയാളികൾക്ക് യു ട്യൂബ് ചാനൽ വഴി സംഗീതോത്സവം കാണാൻ അവസരം ലഭിച്ചെങ്കിലും, ജില്ലയിലെ പതിനായിരങ്ങൾക്ക് സംഗീതോത്സവം കിട്ടാക്കനിയായിമാറി .
യുട്യൂബ് ചാനലിൽ കൂടി അധിക വരുമാനം ഉണ്ടാക്കാനുള്ള തീവ്ര ശ്രമാണ് ദേവസ്വം നടത്തുന്നത് ഭാവിയിൽ ഭണ്ഡാര വരുമാനത്തേക്കാൾ ചാനലിൽ നിന്നും വരുമാനം ലഭിക്കും എന്ന് സ്വപ്നം കാണുന്നവരും കൂട്ടത്തിൽ ഉണ്ടത്രെ ഭഗവാന്റെ സ്ഥിര നിക്ഷേപത്തിൽ നിന്ന് 10 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് എത്രയും പെട്ടെന്ന് സർക്കാർ ദേവസ്വത്തിലേക്ക് തിരിച്ചടക്കണമെന്ന് ഹൈക്കോടതി ഉത്തരവ് മറി കടക്കാൻ 16 ലക്ഷത്തിലധികം രൂപ നൽകി സുപ്രീം കോടതിയിൽ ഹർജി നൽകിയവരാണ് യു ട്യൂബ് ചാനലിൽ നിന്നുള്ള പരസ്യവരുമാനം ലക്‌ഷ്യം വെക്കുന്നത് എന്നതും ശ്രദ്ധേയമാണ് “കപ്പൽ മുങ്ങിയ കടം കടല വിറ്റിട്ടെങ്കിലും നികത്തണമല്ലോ”.