Post Header (woking) vadesheri

“അമ്മ”ക്ക് വേണ്ടി സ്‌പെഷൽ കോടതി വേണ്ടി വരുമല്ലോ? ഹൈക്കോടതി.

Above Post Pazhidam (working)

കൊച്ചി: ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ചോദ്യം. പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോൾ ഇവരുടെ പ്രശ്നം തീർക്കാനേ സമയം ഉള്ളൂ എന്നും കോടതിയുടെ വിമർശനം. തുടർച്ചയായി വന്ന ഹർജികളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്. നേരത്തെ അൻസിബയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Poonthanam

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് സംഘടനയ്ക്ക് അകത്ത് പലതരത്തിൽ ഭിന്നിപ്പ് ഉണ്ടായത്. സംഘടനയുടെ ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെ അടക്കം പരസ്പരം ആക്ഷേപങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് വിവിധ കോടതികളിൽ പല തട്ടിൽ കേസുകളായി മാറി. ഏറ്റവും ഒടുവിലാണ് ലക്ഷ്മി പ്രിയ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Vasudev Inn
Rugmani 700-200

അൻസിബ ഹസൻ്റെ പരാതിയിൽ കോടതി നിർദേശപ്രകാരം തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ഹർജിയിലെ ആവശ്യം. ഹർജി പരിഗണിക്കവെയായിരുന്നു ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന ചോദ്യം സിംഗിൾ ബെഞ്ചിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

സാധാരണക്കാരുടെ അനേകം പ്രശ്നങ്ങൾ തങ്ങൾക്ക് പരിഗണിക്കാനുള്ള കാര്യവും കോടതി ഓർമിപ്പിച്ചു. അതേസമയം ലക്ഷ്മി പ്രിയയുടെ ഹർജിയിൽ, കേസിലെ തുടർനടപടി തടയാൻ കോടതി തയ്യാറായില്ല. ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചു. മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഹർജി മാറ്റി.

First Paragraph Jitesh panikar (working)