Madhavam header
Above Pot

തുമ്പൂര്‍മുഴി മോഡല്‍
എയ്റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റ് സ്ഥാപിച്ചു

ചാവക്കാട് : താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍
എയ്റോബിക് ബിന്‍ കമ്പോസ്റ്റിംഗ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ.
എന്‍.കെ.അക്ബര്‍ നിര്‍വ്വഹിച്ചു.


ചടങ്ങില്‍ ചാവക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, വൈസ് ചെയര്‍മാന്‍
കെ.കെ.മുബാറക്, ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബുഷറ ലത്തീഫ്, വികസന
കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന സലിം, വാര്‍ഡ് കൗണ്‍സിലര്‍ എം.ബി.പ്രമീള,
കൗണ്‍സിലര്‍മാരായ ഷാനവാസ് തുടങ്ങിയവരും കൂടാതെ താലൂക്ക് ആശുപത്രി സൂപ്രണ്ട്
ഡോക്ടര്‍ ശ്രീജ, നഗരസഭ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ .ജെസ്സി, മുണ്ടൂര്‍ ഐ.ആര്‍.ടി.സി.
പ്രതിനിധി ശ്രേയസ്സ് തുടങ്ങിയവർ സംബന്ധിച്ചു

Astrologer


. താലൂക്ക് ആശുപത്രിയിലെ ജൈവമാലിന്യ സംസ്ക്കരണം
ശാസ്ത്രീയമായ രീതിയില്‍ ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കുന്നതിന് വേണ്ടിയാണ് നഗരസഭ
എയ്റോബിക് ബിന്‍ നിര്‍മ്മിച്ചിട്ടുളളത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടും ശുചിത്വമിഷന്‍ ഫണ്ടും
ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പോസ്റ്റിംഗ് യൂണിറ്റിന്‍റെ നിര്‍മ്മാണം പാലക്കാട് ജില്ലയിലെ
മുണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സി.യാണ് നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിന്
ശേഷം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കമ്പോസ്റ്റിംഗ് യൂണിറ്റിന്‍റെ പ്രവര്‍ത്തന രീതിയെ സംബന്ധിച്ച്
പരിശീലനം നല്‍കി കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കി.

Vadasheri Footer