ചെമ്പൈ സംഗീതോത്സവം, സംഗീത ശിവകുമാറിന്റെ ഗാനാർച്ചന ശ്രദ്ധേയമായി

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ പ്രശസ്ത കർണാടക സംഗീതജ്ഞ സംഗീത ശിവകുമാർ ഗാനാർച്ചന നടത്തി ,ഗോപ നന്ദന എന്നു തുടങ്ങുന്ന സ്വാതി തിരുനാൾ കൃതിയോടെ കച്ചേരി തുടങ്ങിയത്. രാഗം – ഭൂഷാവലി. ആദിതാളം.. തുടർന്ന് ദീക്ഷതർ രചിച്ച ചേതശ്രീ ബാലകൃഷ്ണ ആലപിച്ചു ദ്വിജാ വന്ദി രാഗം രൂപക താളം .

ശേഷം തോടിരാഗത്തിലുള്ള ത്യാഗരാജ കൃതി കദ്ദനു വാരികി ആലപിച്ചു ആദി താളം, നാലാമതായി രാധാ സമേത കൃഷ്ണ, മാണ്ട് ആദി താളം ജി എൻ ബി യുടെ കൃതിയും ആലപിച്ചു .സദാശിവ ബ്രഹ്മേന്ദ്ര രചിച്ച ബ്രൂഹി മുകുന്ദേതി, കുറിഞ്ചി രാഗം ആദിതാളം ആലപിച്ചാണ് കച്ചേരി അവസാനിപ്പിച്ചത് വയലിനിൽ ബിന്ദു കെ ഷേണായിയും മൃദംഗത്തിൽ അനിലക്കാട് ജയകൃഷ്ണനും ഘടത്തിൽ വൈക്കം ഗോപാലകൃഷ്ണനും പക്കമേളമൊരുക്കി .

ഏഴുമുതൽ എട്ടു വരെ ടി എം കൃഷ്ണ കച്ചേരി നടത്തി വയലിനിൽ എൻ സമ്പത്ത് മൃദംഗത്തിൽ നഞ്ചിൽ അരുൾ , ഘടത്തിൽ തിരുവനന്ത പുറം ആർ രാജേഷ് എന്നിവർ ചേർന്ന് പക്കമേളത്തിൽ പിന്തുണ നൽകി . എട്ടു മുതൽ വെട്ടിക്കവല ശശികുമാർ നാഗ സ്വരത്തിൽ വിസ്മയം തീർത്തു സഹായിയായി ബാബുവും നാഗസ്വരം വായിച്ചു തകിലിൽ അർജുൻ ഗണേഷ് തിടനാട് അനൂപ് വേണുഗോപാൽ എന്നിവർ മാറ്റുരച്ചു . കലാകാരന്മാർക്ക് ദേവസ്വത്തിന്റെ ഉപഹാരം അഡ്മിനിസ്ട്രേറ്റർ എകെ പി വിനയൻ , ഭരണ സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് നൽകി