ഗുരുവായൂർ മേൽപാല നിർമാണം വെള്ളിയാഴ്ച ആരംഭിക്കും, വാഹനങ്ങൾ വഴി തിരിച്ചു വിടും

ഗുരുവായൂർ : റെയിൽവേ മേൽപാല നിർമാണത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങളായ പൈലിങ് വർക്കുകൾ വരുന്ന വെള്ളിയാഴ്ച മുതൽ ആരംഭിക്കും. റോഡ് തടസപ്പെടുന്നത് കൊണ്ട് വാഹനങ്ങൾ വഴി തിരിച്ചു വിടും . തൃശ്ശൂരിൽ നിന്നും വരുന്ന വാഹനങ്ങൾക് കുന്നംകുളം വഴി ഗുരുവായൂരിലേക് വരാം.

Vadasheri

മറ്റു വലിയ വാഹനങ്ങൾ തൈക്കാട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞു ചിറ്റാറ്റുകര , പാവറട്ടി ,പഞ്ചാരമുക്ക് വഴി ഗുരുവായൂരിലേക് എത്തി ചേരാം , അവര്ക് തിരിച്ച് പോകാൻ മമ്മിയൂർ വഴി കുന്നംകുളം റോഡ് കയറി ചാട്ടുകുളം റോഡ് വഴി തൈക്കാട് എത്തിച്ചേരാം .ചെറിയ വാഹനങ്ങൾക് മാ വിൻചുവടു റോഡ് ഉപയോഗിക്കാം ,

Star

കൂടാതെ ബാബു ലോഡ്ജ് ന്റെ അടുത്തുള്ള റോഡ് വഴി വൺ വേ പ്രകാരം ഗുരുവായൂരിൽ നിന്നുള്ള ചെറിയ വാഹനങ്ങൾക്ക് ചൂണ്ടൽ റോഡിലേക്കു എത്തിച്ചേരാം