Madhavam header
Above Pot

ചാവക്കാട് എം കെ സൂപ്പർമാർക്കറ്റിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

ചാവക്കാട്: ഏനാമാവ് റോഡിലെ എം കെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് ബസ്സ്റ്റാന്റ് – സഹകരണ റോഡിൽ താമസിക്കുന്ന പരേതനായകറുവത്തി മൊയ്ദുണ്ണി (നാരങ്ങ) മകൻ മുസ്തഫ (48) ആണ് മരിച്ചത്. ഉടൻ തന്നെ ചാവക്കാട് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല . ദീർഘകാലം ഗൾഫിൽ ആയിരുന്ന മുസ്തഫ ന തിരിച്ചെത്തി ചാവക്കാട് ഒരു ട്രാവൽസിൽ ജോലി ചെയ്ത് വരികയായിരുന്നു . ഭാര്യ ഷഹീന ,മക്കൾ : ഇഷ മെഹ്‌വിൻ , ഇസ്ബ

Vadasheri Footer