Madhavam header
Above Pot

ലോക പ്രമേഹ ദിനത്തിൽ “റൺ ഗുരുവായൂർ റൺ” സംഘടിപ്പിക്കുന്നു

ഗുരുവായൂർ : ലോക പ്രമേഹ ദിനമായ നവംബർ 14 ന് റൺ ഗുരുവായൂർ റൺ എന്ന ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ചാവക്കാട് ഹയാത്ത് ആശുപത്രിയും ,ഗുരുവായൂർ ഹെൽത്ത് കെയർ സോഷ്യൽ വെൽഫെയർ അസോസിയേഷനും സംയുക്തമായാണ് ബോധവല്ക്കരണത്തിന്റെ ഭാഗമായി മാരത്തോൺ മത്സരം ,സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് എന്നിവ നടത്തുന്നത് .

രാവിലെ 6.30ന് ശ്രീകൃഷ്ണ സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന മാരത്തൺ മമ്മിയൂർ ,മുതുവട്ടൂർ പടിഞ്ഞാറേ നട ,മഞ്ജുളാൽ വഴി ശ്രീകൃഷ്‌ണ സ്‌കൂൾ ഗ്രൗണ്ടിൽ തിരിച്ചെത്തുന്ന രീതിയിലാണ് മാരത്തൺ നടത്തുന്നത് .തുടർന്ന് 7 മണിക്ക് റൺ ഗരുവായൂർ റൺ (ഹ്രസ്വ ദൂര നടത്തം ) എ സി പി പി എ ശിവദാസൻ ഫ്ലാഗ് ഓഫ് ചെയ്യും . മഞ്ജുളാൽ പരിസരത്ത് സമാപന സമ്മേളനം കെ വി അബ്ദുൽ ഖാദർ എം എൽ എ ഉൽഘാടനം ചെയ്യും .ആർ ജയകുമാർ അധ്യക്ഷത വഹിക്കും .ഡോ : ഷൗജാദ് മുഹമ്മദ് മുഖ്യ പ്രഭാഷണവും പ്രമേഹ ദിന സന്ദേശവും നൽകും . നഗര സഭ ചെയർ മാൻ പി കെ ശാന്ത കുമാരി ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ ,നടൻ ശിവജി ഗുരുവായൂർ,സി സുമേഷ് എന്നിവർ സംസാരിക്കും . വാർത്ത സമ്മേളനത്തിൽ ആർ ജയകുമാർ ,ഡോ ഷൗജാദ് മുഹമ്മദ് , പി സുനിൽ കുമാർ ,എം എ ആസിഫ് എന്നിവർ പങ്കെടുത്തു .

Vadasheri Footer