Post Header (woking) vadesheri

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടാങ്കർ ലോറി.

Above Post Pazhidam (working)

ഗുരുവായൂർ:  ക്ഷേത്രത്തിൽ വഴിപാടായി അശോക് ലയ്ലാൻഡിൻ്റെ പുത്തൻ ടാങ്കർ ലോറി സമർപ്പണം. കുടിവെള്ള വിതരണത്തിനായി 12,000 ലിറ്റർ കപ്പാസിറ്റി ഉള്ള ടാങ്കർ ലോറി സമർപ്പിച്ചത് അങ്കമാലി കറുകുറ്റിയിലെ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ ഗ്രൂപ്പാണ്. ഇന്നു പന്തീരടി പൂജക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു സമർപ്പണ ചടങ്ങ്.

Poonthanam
Rugmani 700-200

ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വാഹനപൂജ നടത്തി. തുടർന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ആഡ്ലക്സ് മെഡിസിറ്റി ആൻ്റ് കൺവൻഷൻ സെൻ്റർ മാനേജിങ്ങ് ഡയറക്ടർ പി.ഡി.സുധീശനിൽ നിന്നും വാഹനത്തിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി.

Vasudev Inn

.ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്, .കെ.പി.വിശ്വനാഥൻ, .മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ കെ.എസ്.മായാദേവി, ദേവസ്വം മരാമത്ത് എക്സി.എൻജിനീയർ എം കെ അശോക് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, അസി.എക്സ്.എൻജിനീയർ വി.ബി.സാബു, അസി.എൻജിനിയർ ഇ.നാരായണനുണ്ണി, ക്ഷേത്രം അസി. മാനേജർ രാമകൃഷ്ണൻ, ടി.കെ.ഗോപാലകൃഷ്ണൻ,എം.വി.ഐ. മഞ്ജു ,ദേവസ്വം ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി