Madhavam header
Above Pot

ഗുരുവായൂരിൽ കൊല്ലപ്പെട്ട ആനന്ദിന്റെ ഒന്നാം ചരമ വാർഷികം ബി ജെ പി ആചരിച്ചു

ഗുരുവായൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനം വൻ പോലീസ് സുരക്ഷയിൽ ബിജെ.പി ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. രാവിലെ 9-ന് പാലബസാറില്‍നിന്നും പ്രകടനമായ് ആനന്ദന്‍ കൊലചെയ്യപ്പെട്ട ഗുരുവായൂര്‍ നെന്മിനി ബലരാമക്ഷേത്രത്തിന് സമീപത്തെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. പ്രകടനത്തിന് ബി.ജെ.പി സംസ്ഥാന സമിതിയംഗം വി.വി. രാജേഷ്, ആര്‍.എസ്.എസ് ഗുരുവായൂര്‍ താലൂക്ക് കാര്യവാഹക് ഇ.എം. മഹേഷ്, ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രമുഖ് എം. ബിജേഷ്, ബി.ജെ.പി ജില്ല വൈസ് പ്രസിഡണ്ടുമാരായ അനീഷ് ഇയ്യാല്‍, ജസ്റ്റിന്‍ ജേക്കബ്ബ്, ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി അഡ്വ: അനീഷ്, ബി.ജെ.പി മണലൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്ത്പറമ്പില്‍, ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ആര്‍. അനീഷ്, എന്നിവര്‍ നേതൃത്വം നല്‍കി. 2017-നവംബര്‍ 12-ന് ഉച്ചക്ക് സുഹൃത്തുമൊത്ത് വരവെ, ആനന്ദിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയാണ് സി.പി.എം പ്രവർത്തകർ വെട്ടികൊലപ്പെടുത്തിയത്. ബ്രഹ്മകുളം പാല ബസാറിലും ,ആനന്ദിന്റെ വീടിന്റെ പരിസരത്തും , വെട്ടേറ്റു വീണ സ്ഥലത്തും ഗുരുവായൂർ സി ഐ ഇ ബാലകൃഷ്ണന്റെ യും ,ടെമ്പിൾ എസ് ഐ പി എം വിമോദിന്റേയും നേതൃത്വത്തിൽ വൻ പോലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത് .ദിവസനങ്ങൾക്ക് മുൻപ് തന്നെ ഈ പ്രദേശത്ത് ശക്തമായ പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു

Vadasheri Footer