Madhavam header
Above Pot

കൃഷ്ണനാട്ടം കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരം വെള്ളിയാഴ്ച സമ്മാനിക്കും

ഗുരുവായൂര്‍: കൃഷ്ണനാട്ടം കലാകാരന്മാര്‍ക്ക് ദേവസ്വം സമ്മാനിക്കുന്ന മാനവേദ സുവര്‍ണ്ണമുദ്ര ശുദ്ധമദ്ദളം ആശാന്‍ കെ.മണികണ്ഠനും, വാസു നെടുങ്ങാടി എന്‍ഡോവ്‌മെന്റ് സുവര്‍ണ്ണമുദ്ര സംഗീത വിഭാഗം ആശാന്‍ എം.കെ. ദില്‍ക്കുഷിനും സമ്മാനിക്കും. എം.വിഷ്ണു, ഗോകുല്‍, രമിത്ത്, കെ.എം.ശ്രീകുമാര്‍, അഭിഷേക് വര്‍മ്മ, പി. അജിത്ത്, എ. ശ്രീരാഗ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. ഡോ.പി.വേണുഗോപാലന്‍,പൈങ്കുളം നാരായണ ചാക്യാര്‍, നെടുമ്പുളളി രാംമോഹന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്. കൃഷ്ണഗീതി ദിനമായ വെളളിയാഴ്ച വൈകീട്ട് ആറിന് മാനവേദ സമാധി മണ്ഡപത്തിന് സമീപം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പുരസ്‌കാരം സമ്മാനിക്കും.

Vadasheri Footer