കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണു ,നിരവധി പോലീസുകാർക്ക് പരിക്കേറ്റു .

">

കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം. ആകെ 80 പൊലീസുകാരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. എഴുപതോളം പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് സാരമായ പരിക്കുണ്ട്. മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്പിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള കാന്‍ബേ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors