Post Header (woking) vadesheri

പെരുമാറ്റച്ചട്ടലംഘനം: സുരേഷ് ഗോപിക്ക് നോട്ടീസ് നൽകി

Above Post Pazhidam (working)

തൃശൂർ : തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിന് എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി അനുപമ നോട്ടീസ് നൽകി. മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടെയും സാമുദായിക വികാരങ്ങളുടെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് നോട്ടീസിൽ വ്യക്തമാക്കി. അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ അഞ്ചിന് തേക്കിൻകാട് മൈതാനിയിലെ എൻഡിഎ കൺവെൻഷനിലെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

Ambiswami restaurant