ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് നഗരസഭാ ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സുധീര്‍ പണിക്കര്‍, സഹരക്ഷാധികാരി ബാബു താമരശ്ശേരി എന്നിവര്‍ അറിയിച്ചു. വൈകീട്ട് നാലിന് ദ്വാരക മഹാവിഷ്ണു ക്ഷേത്രം കൃഷ്ണയാനം ഓഡിറ്റോറിയത്തില്‍ നടത്തുന്ന സമ്മേളനം അഖിലലോക നാരായണസഭയുടെ അധ്യക്ഷന്‍ ടി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും.

Poonthanam
Rugmani 700-200

സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി അധ്യക്ഷനാവും. വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. മൗനയോഗി സ്വാമി ഹരിനാരായണന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ ദ്വാരക മഹാവിഷ്ണുക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച് ചാവക്കാട് വിശ്വനാഥ ക്ഷേത്രപരിസരത്ത് സമാപിക്കുന്ന തരത്തില്‍ ബൈക്ക് റാലി നടത്തും.

Vasudev Inn

സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍, നാരായണീയം, മെഗാ തിരുവാതിര, വീരനാട്യം എന്നിവയുണ്ടാവും. ഭാരവാഹികളായ ബേബി കരിപ്പോട്ട്, സുരേഷ് തിരുവത്ര, കെ.ജി.രാധാകൃഷ്ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.