
ഗുരുവായൂർ ക്ഷേത്രത്തിൽ ഫ്ളൈ ഓവർ സമർപ്പണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച യന്ത്ര വത്കൃത ഗോവണിസമർപ്പണം ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അദ്ധ്യക്ഷനായി. ചടങ്ങിൽ ക്ഷേത്രം തന്ത്രി പി.സി. .ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ, ഡി.എ.എം രാധ, മരാമത്ത് ചീഫ് എൻജിനീയർ എം വി രാജൻ ,എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, ടി വി എസ് ഗ്രൂപ്പ്
സി ഇ ഒ. രാധാകൃഷ്ണൻ , സീനിയർ വൈസ് പ്രസിഡൻ്റ് സേതുരാമൻ, പ്രോജക്ട് എൻജിനീയർ ഗണേഷ് എന്നിവർ സന്നിഹിതരായി.
ടി.വി.എസ് ഗ്രൂപ്പാണ് മോട്ടോർ ഘടിപ്പിച്ച ഫ്ളൈ ഓവർ വഴിപാടായി സമർപ്പിച്ചത്
