Madhavam header
Above Pot

“ഓപ്പറേഷൻ ബഗീര” , തടി ഡി​പ്പോ​ക​ളി​ലെ തട്ടിപ്പ് വി​ജി​ല​ൻ​സ് കണ്ടെത്തി

>തി​രു​വ​ന​ന്ത​പു​രം: വ​നം​വ​കു​പ്പി​​െൻറ ത​ടി, ച​ന്ദ​നം ഡി​പ്പോ​ക​ളി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​നം​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ ശു ​പാ​ർ​ശ ചെ​യ്യും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​േ​യാ​ടെ ന​ട​ക്കു​ന്ന ക​ള്ള​ക്ക​ളി ഖ​ജ​നാ​വി​ന്​ വ​ൻ ന​ഷ്​​ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ ‘ഒാ​പ​റേ​ഷ​ൻ ബ​ഗീ​ര’​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​വ​രു​ക​യാ​ണെ​ന്ന്​ വി​ജി​ല​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

ത​ടി​ലേ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ക്ര​മ​ക്കേ​ട്​ ന​ട​ക്കു​ന്ന​ത്. ഇ​ഷ്​​ട​ക്കാ​ർ​ക്ക്​ ലേ​ലം പോ​ലും ന​ട​ത്താ​തെ ത​ടി മ​റി​ച്ചു​വി​ൽ​ക്കു​ന്ന​താ​യി ക​െ​ണ്ട​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വ​നം​വ​കു​പ്പി​​െൻറ മു​ഴു​വ​ൻ ഡി​പ്പോ​ക​ളി​ലും വി​ജി​ല​ൻ​സ് ഒ​രേ​സ​മ​യം മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Astrologer

ചി​ല്ല​റ​വി​ൽ​പ​ന ന​ട​ത്തു​ന്ന ഡി​പ്പോ​ക​ളി​ൽ​നി​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ സ്ഥി​ര​മാ​യി ക​ച്ച​വ​ട​ക്കാ​ർ ത​ടി ലേ​ലം കൊ​ള്ളു​ന്ന​താ​യും ഇ​വ​രി​ൽ പ​ല​രും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബി​നാ​മി​ക​ളാ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വ​ന​ത്തി​ൽ നി​ന്നെ​ത്തു​ന്ന ത​ടി ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​യി​ട്ട്​ ആ​ന​യെ​ക്കൊ​ണ്ടും ആ​ളു​ക​ളെ കൊ​ണ്ടും പി​ടി​പ്പി​ച്ച​താ​യി കാ​ണി​ച്ച് വ​ൻ തു​ക വെ​ട്ടി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

ചി​ല​യി​ട​ങ്ങ​ളി​ൽ ക​ണ​ക്കി​ൽ​െ​പ​ടാ​തെ പ​ണം സൂ​ക്ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്​ കൈ​ക്കൂ​ലി ഇ​ന​ത്തി​ൽ ല​ഭി​ച്ച തു​ക​യാ​ണെ​ന്നാ​ണ്​ വി​ജി​ല​ൻ​സി​​െൻറ അ​നു​മാ​നം. പ​ല ഡി​പ്പോ​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്യ​മാ​യി എ​ത്തു​ന്നി​ല്ലെ​ന്നും ഹാ​ജ​ർ​ബു​ക്ക്​ ഉ​ൾ​പ്പെ​ടെ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. 
ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള റി​പ്പോ​ർ​ട്ടാ​കും വി​ജി​ല​ൻ​സ്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കു​ക. വ​നം​വ​കു​പ്പ്​ ​ചെ​ക്​​പോ​സ്​​റ്റു​ക​ളി​ലും വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

Vadasheri Footer