Post Header (woking) vadesheri

അബുദാബിയിലെ വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി

Above Post Pazhidam (working)

വാടാനപ്പള്ളി: ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു.വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.പി നിർവഹിച്ചു ..
അബൂദാബി കേന്ദ്രീകരിച്ച വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍റെ അമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായി പണിത് നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഈ മഴക്കെടുതിയില്‍ അപകടത്തില്‍പ്പെട്ട്‌ രക്ത സാക്ഷിയായ വാടാനപ്പള്ളി സ്വദേശി കെ.എസ്.ഇ.ബി അസി.എഞ്ചിനിയര്‍ ബൈജുവിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

Ambiswami restaurant

മുക്രിയകത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങിൽ ഖാലിദ് ഹാജി വാടാനപ്പള്ളി അദ്ധ്യക്ഷത വഹിച്ചു .പ്രവാസി കൂട്ടായ്മ വര്‍ഷങ്ങളായി നാട്ടിലെ വിധവകള്‍ക്ക് പെന്‍ഷന്‍,നിര്‍ദനരായവര്‍ക്ക് സൗജന്യമായി വീട് പണിത് കൊടുക്കല്‍,അവശരായ രോഗികള്‍ക്ക് ചികിത്സാ സഹായം,കുടിവെള്ള വിതരണം തുടങ്ങിയ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.അമ്പതാം വാര്‍ഷികത്തില്‍ 10 ാമത് വീടിന്‍റെ പ്രഖ്യാപനം സി.പി.എെ ലോക്കല്‍ സെക്രട്ടറി കെ.സി പ്രസാദ് നിര്‍വ്വഹിച്ചു.

buy and sell new

Second Paragraph  Rugmini (working)

ഓട്ടോറിക്ഷ ഫണ്ടിലേക്കുള്ള ഒരു ലക്ഷം ധനസഹായവും വേദിയില്‍ വെച്ച് നടന്നു.മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് സി.എ മുഹമ്മദ് റഷീദ്,ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ.നാഗേഷ്,വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ഷിജിത്ത് വടക്കുംഞ്ചേരി,സി.എസ്.എം സെന്‍ട്രല്‍ സ്ക്കൂള്‍ സെക്രട്ടറി സി.എം നൗഷാദ്,വാടാനപ്പള്ളി ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഖാദര്‍ ,ഫാ.ജിക്സണ്‍ താഴത്ത് എന്നിവര്‍ ആശംസ പ്രസംഗം നടത്തി.അബൂദാബിയിലെ വാടാനപ്പള്ളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ അമീന്‍ അബ്ദുള്ള,മുക്രിയകത്ത് ഷഹനവാസ്,ഷെബീര്‍ എം.എസ്,വലിയകത്ത് സിറാജ്,അറക്കവീട്ടില്‍ ഇല്ലിയാസ്,ഹബീബ് വാടാനപ്പള്ളി എന്നിവര്‍ സംബന്ധിച്ചു.വേവ് സെക്രട്ടറി സുധീര്‍ സ്വാഗതവും ഇസ്ഹാഖ് അറക്കവീട്ടില്‍ നന്ദിയും പറഞ്ഞു.

new consultancy

Third paragraph