Header Saravan Bhavan

പ്രളയത്തിനിടെ ഗുരുവായൂർ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിലേക്ക്

Above article- 1

ഗുരുവായൂർ: പ്രളയത്തിനിടെ ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം പൊതുനിരത്തിലെ കാനയിലേക്ക് തള്ളി. മമ്മിയൂർ ജങ്ഷനിലെ ഗേറ്റ് വേ ബാറിനെതിരെയാണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനിയിലാണ് കെട്ടിടത്തിൽ നിന്ന് കാനയിലേക്ക് പൈപ്പിട്ടിരിക്കുന്നത് കണ്ടത്. വാർഡ് കൗൺസിലറായ പ്രഫ. പി.കെ. ശാന്തകുമാരി വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗവും പൊലീസും സ്ഥലത്തെത്തി. മാലിന്യം പൊതുനിരത്തിലേക്ക് ഒഴുക്കരുതെന്ന് കർശന നിർദേശം നൽകി.

Vadasheri Footer