Post Header (woking) vadesheri

യു പിയിലെ നരനായാട്ട് , യൂത്ത് കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട് : ഉത്തർ പ്രദേശിൽ ജീവിക്കാനായി സമരം ചെയ്യുന്ന കർഷകരെ സംഘപരിവാർ തീവ്രവാദികൾ വണ്ടി കയറ്റി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും, കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അന്യായമായി യു.പി പോലീസ് തുറങ്കിലടച്ച നടപടിക്കെതിരെയും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി.

Second Paragraph  Rugmini (working)

നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ തബ്ഷീർ മഴുവഞ്ചേരി, മുഹമ്മദ് യൂനസ്, നവനീത് വി.എസ്‌, മുജീബ് റഹ്‌മാൻ, കെ.എസ്.യു ജില്ലാ സെക്രട്ടറി ഗോകുൽ ഗുരുവായൂർ, നഗരസഭാ കൗസിലർ സി.എസ്‌ സൂരജ്, ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, കെ.ബി സുബീഷ്, എ.കെ ഷൈമിൽ, സിബിൽ ദാസ്, ജെയിംസ് പി.ജെ, മുഹമ്മദ് റാഷിദ്, പ്രജോഷ് ടി.വി, അലി കെ.വി, മിഥുൻ പി.എം, ഫദിൻ രാജ്, ഗോകുൽ കൃഷ്ണ, സുഹൈൽ മടപ്പൻ, സനൂപ് ടി.എസ്‌, റംഷാദ് ഇ.കെ, സുമൽ കെ.എസ്‌, സെയ്ദ് കല്ലിങ്ങൽ, സലീഷ് ഏങ്ങണ്ടിയൂർ, മണ്ഡലം പ്രസിഡന്റുമാരായ ഫത്താഹ് മന്നലാംകുന്ന്, ഹസീബ് വൈലത്തൂർ, ഹിഷാം കപ്പൽ, മിഥുൻ മധുസൂദനൻ, എൻ.എച്ച് ഷാനിർ എന്നിവർ നേതൃത്വം നൽകി.