
ഗുരുവായൂരിന്റെ വികസനത്തിന് അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കണം : ഹിന്ദു ഐക്യവേദി

ഗുരുവായൂർ : ഗുരുവായൂരിന്റെയും ക്ഷേത്രത്തിന്റെയും ആദ്ധ്യാത്മികവും ഭൗതീകവുമായ വികസനത്തിന് ഏക ദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ വി ബാബു. ആവശ്യപ്പെട്ടു .

സെമിനാറിൽ നടക്കുന്ന ചർച്ചകളിലൂടെ ഉരുത്തിരിയുന്നനിർദ്ദേശങ്ങളിൽ ആക്ഷൻ പ്ലാൻ രൂപീകരിക്കുകയും ബ്ലൂപ്രിന്റ് സർക്കാരിന് സമർപ്പിച്ച് ദ്രുതഗതിയിൽ പരിഹാരങ്ങൾ പൂർത്തീകരിക്കുകയും ചെയ്യ ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഗുരുവായൂർ പടിഞ്ഞാറെ നട മാതാകമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ കൂടിയ ഹിന്ദു നേതൃ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ക്ഷേത്രത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തുന്നതിൽ തട്ടകത്തിൽ നിന്നും വിശ്വാസികളിൽ നിന്നുമുള്ള ഭക്തരെ ഉപദേശ സമിതികളിൽ ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നുംആർ. വി ബാബു ആവശ്യ പ്പെട്ടു. ശാന്തിയും സമാധാനവും തേടി വരുന്ന ഭക്തരോട്പെരുമാറാൻ ദേവസ്വം ജീവനക്കാർക്ക്പെരുമാറ്റച്ചട്ടംനടപ്പാക്കണമെന്ന് രക്ഷാധികാരി കെ.പി ശശികല ആവശ്യപ്പെട്ടു
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്,അധ്യക്ഷത വഹിച്ചു . ശ്രീകുമാർ ഇഴുവപ്പാടി എം.ബിജേഷ് , പി സുധാകരൻ, സോമൻ തിരുനെല്ലൂർ ശശി ആനക്കോട്ട് എന്നിവർ സംസാരിച്ചു .

