ഗുരുവായൂരില്‍ ജില്ല കലോത്സവ ഒരുക്കങ്ങള്‍ക്ക് “കല്ല് കടിയോടെ” തുടക്കമായി
ഗുരുവായൂര്‍ : തൃശ്ശൂര്‍ ജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ പന്തലിന്‍റെ കാല്‍ നാട്ടു കര്‍മ്മം ശുക്ഷിച്ച ചടങ്ങായി മാറ്റി . ആരെയും ക്ഷണികാതെയാണ് സംഘാടകര്‍ ചടങ്ങു സംഘടിപ്പിച്ചത് . ഇതിനെ കുറിച്ചാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോടും സംഘാടകര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത് .നിങ്ങളെ ആരെയും ഞങ്ങള്‍ ചടങ്ങിന് ക്ഷണിചില്ലല്ലോ എന്നാണ് കമ്മറ്റിയിലെ തലപ്പത്ത് ഉള്ള ആള്‍ ചോദിച്ചത് . ഇനി ഒരിക്കലും ഗുരുവയുരിലെക്ക് ജില്ല കലോത്സവം വരരുത് എന്ന രീതിയിലാണ് സംഘാടകരുടെ ഇടപെടല്‍ . എം എല്‍ എയും മറ്റു ഭരണ സംവിധാന ങ്ങളും കാഴ്ചക്കാരുടെ റോളില്‍ ആണത്രെ .
നവംബർ 19 മുതൽ 22 വരെ 14 വേദികളിലായി ഗുരുവായൂരിൽ നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോത്സവം പന്തൽ നിർമ്മാണത്തിന് ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.ഗുരുവായൂർ നഗരസഭാ ചെയർപെഴ്സൺ വി.എസ്. രേവതി ടീച്ചർ പന്തൽ കാൽനാട്ട് കർമ്മം നിർവ്വഹിച്ചു.സ്റ്റേജ് പന്തല്‍ കമ്മിറ്റി ചെയർമാൻ ടി.എ.ഹാരിസ് അധ്യക്ഷത വഹിച്ചു. കൺവീനർ എം.എ.സാദിഖ്, വിവിധ കൺവീനർമാരായ ഇ.വി.സതീദേവി, എൻ.കെ.റഹിം, ഇ.എസ്.സുഭാഷ്, മുഹ്സിൻ പാടൂർ, എം .എ. ജാബിർ, ശ്രീകൃഷ്ണ സ്കൂള്‍ പ്രിൻസിപ്പാൾ ജയശ്രീ.ഹെഡ്മിസ്ട്രസ് രാധ പ്രസംഗിച്ചു.