Madhavam header
Above Pot

തൊഴിൽ പരിശീലനം ലഭിച്ചവർക്ക്സർട്ടിഫിക്കറ്റ് വിതരണം ,

ഗുരുവായൂർ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ” നൈപുണ്യവികസനവും തൊഴിൽ ഉറപ്പാക്കലും ” പദ്ധതിയുടെ ഭാഗമായി വിവിധ ഇനം തൊഴിൽ പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി നിർവ്വഹിച്ചു.
അക്കൗണ്ടിംങ് , ഫാഷൻ ഡിസൈനിംങ് , കുട – ബാഗ് നിർമ്മാണം എന്നീ ഇനങ്ങളിൽ ഈ സാമ്പത്തിക വർഷം 150 പേർക്കാണ് പരിശീലനം ലഭിച്ചത് .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംങ് കമ്മിറ്റി അധ്യക്ഷരായ എം രതി , നിർമ്മല കേരളൻ കൗൺസിലർമാരായ പ്രസീത മുരളീധരൻ , ബഷീർ പൂക്കോട് , ടി കെ വിനോദ് കുമാർ , എൻ യു എൽ എം ഉദ്യേഗസ്ഥ എം എം സംഗീത , രമ്യ രാജു , ലിസി ബൈജു , ശാലിനി എം ആർ , സോണി ജോസ് പി എന്നിവർ സംസാരിച്ചു .
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് സ്വാഗതവും എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ദീപ വി എസ് നന്ദിയും പറഞ്ഞു .

Vadasheri Footer