Post Header (woking) vadesheri

തൃശൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് 4,475 പേർ

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,475 . ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 5,42,432 പേർക്കാണ് . 5,35,951 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. വ്യാഴാഴ്ച്ച 395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 390 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കം വഴി 388 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ 02 പേര്‍ക്കും ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

5,484 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,428 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3,808 പേര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും, 248 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 36,99,622 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.20% ആണ്.
ജില്ലയില്‍ ഇതുവരെ 40,75,011 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,37,430 പേര്‍ ഒരു ഡോസ് വാക്സിനും, 17,37,581 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

First Paragraph Jitesh panikar (working)