Madhavam header
Above Pot

വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ .

ഗുരുവായൂർ : നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അവകാശപ്പെട്ട് വ്യാജ തങ്കവിഗ്രഹം വിൽപ്പന നടത്താൻ ശ്രമിച്ച പ്രതികളെ തൃശ്ശൂർ സിറ്റി ഷാഡോ ടീമും പാവറട്ടി പോലീസും ചേർന്ന് അറസ്റ്റു ചെയ്തു . പാവറട്ടി പാടൂർ മതിലകത്ത് അബ്ദുൾ മജീദ് (65), തിരുവനന്തപുരം തിരുമല കച്ചോട്ട്കാവ് അനിഴം നിവാസിൽ ഗിയാറാണി 63 ) . പത്തനംതിട്ട കളരിക്കൽ ചെല്ലപ്പമണി ഷാജി ( 38 ) ആലപ്പുഴ കറ്റാനം പള്ളിക്കൽ വിഷുസദനം ഉണ്ണികൃഷ്ണൻ ( 33 ) , എളവള്ളി കണ്ടംപുള്ളി സുജിത് രാജ് ( 39 ) , തൃശൂർ പടിഞ്ഞാറേകോട്ട കറവക്കാട്ടിൽ ജി ( 45 ) , പുള്ള് തച്ചിലോത്ത് അനിൽകുമാർ ( 40 ) എന്നിവരാണ് അറസ്റ്റി ലായത് .

Astrologer

പാവറട്ടി പാടൂരിലെ ഒരു ആഢംബര വീട് കേന്ദ്രീകരിച്ച് 20 കോടി മൂല്യമുള്ള വിഗ്രഹം വിൽപ്പനയ്ക്കുവെച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെത്തുടർന്ന് തൃശൂർ സിറ്റി ഷാഡോ പോലീസും പാവറട്ടി പോലീസും നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത് . തനി തങ്കത്തിൽ തീർത്ത വിഗ്രഹം നൂറ്റാണ്ടുകൾ മുമ്പ് കവടിയാർ കൊട്ടാരത്തിൽ നിന്നും മോഷണം പോയതാണെന്നും , ഇത് സംബന്ധിച്ച് കൽപറ്റ കോടതിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകൾ ഉണ്ടായിരുന്നു എന്നും , രണ്ടര കോടി രൂപ കോടതിയിൽ കെട്ടിവെച്ചതിനുശേഷം വിട്ടുകിട്ടിയ വിഗ്രഹമാണെന്നുമാണ് പ്രതികൾ പറഞ്ഞിരുന്നത് .

ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ പ്രതികളുടെ കൈവശം ഉണ്ടായിരുന്നു . പ്രതികളുടെ സംസാരത്തിലും ആധികാരികത തെളിയിക്കാനെന്ന വ്യാജേന തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളിലും ആരും വീണുപോകുമായിരുന്നു . ഇരുപത് കോടി രൂപ വിലപറഞ്ഞ വിഗ്രഹം . പത്തുകോടി രൂപയ്ക്ക് വാങ്ങാനെന്ന വ്യാജേന ഇടനിലക്കാർ മുഖാന്തിരമാണ് പ്രതികളെ പോലിസ് സമീപിച്ചത് . സ്വർണം പൂശിയ വിഗ്രഹവും , വ്യാജമായി തയ്യാറാക്കിയ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട് കോടതിയിൽ നിന്നുള്ള വ്യാജ വിടുതൽ രേഖ . തനിതങ്ക മാണെന്ന് വിശ്വസിപ്പിക്കുന്നതിനായി റീജിയണൽ ഫോറൻസിക് ലബോറട്ടറിയുടെ വ്യാജ സീൽ പതിപ്പിച്ച രേഖകളും , മൂന്ന് ആഢംബര കാറുകളും പോലീസ് പിടിച്ചെടുത്തു .


അറസ്റ്റിലായ ഗീതാറാണിക്കെതിരെ വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം ഈടാക്കിയത് ഉൾപ്പെടെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പുകേസുകൾ നിലവിലുണ്ട് . ഷാജി ക്കെ തിരെ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പതിനെട്ട് ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തതിന് കേസ് നിലവിലുണ്ട് . പാവറട്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച് ഒ . എം.കെ. രമേഷ് , സബ് ഇൻസ്പെക്ടർ രതീഷ്.പി.എം . എസ്.ഐ.ജോഷി എ സുധീഷ് സി പി ഒ മാരായ ലിജോ.കെ.ജെ. ഷിജു കര്യൻ , സൗമ്യ.കെ.എം . എന്നിവരും ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. വയകുമാർ , പി.എം റാഫി . കെ . ഗോപാലകൃഷ്ണൻ , പി രാഗേഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം എസ് ലി ഗേഷ് , റിപൻസ് പഴനിസ്വാമി ജീവൻ ടി.വി. വിപിൻ‌ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Vadasheri Footer