Madhavam header
Above Pot

ഒടുവിൽ ദേവസ്വം മുട്ടു മടക്കി, ചെമ്പൈ സംഗീതോത്സവം പ്രാദേശിക ചാനൽ വഴിയും

ഗുരുവായൂർ : ഒടുവിൽ ദേവസ്വം മുട്ടു മടക്കി , ചെമ്പൈ സംഗീതോത്സവം പ്രാദേശിക ചാനൽ വഴി കാണാനുള്ള വഴിയൊരുങ്ങുന്നു . വെള്ളിയാഴ്ച ഇത് സംബന്ധിച്ച് രേഖാമൂലമുള്ള അനുമതി പത്രം ദേവസ്വം നൽകുമെന്ന് അറിയുന്നു ദേവസ്വം തുടങ്ങിയ പുതിയ യുട്യൂബ് ചാനലിലേക്ക് കൂടുതൽ കാണികളെ ആകർഷിക്കാനും യൂട്യൂബ് ചാനലിൽ നിന്ന് വരുമാനം ഉണ്ടാക്കാനും വേണ്ടി ആണെന്ന് പറഞ്ഞാണ് പ്രാദേശിക ചാനലുകാർക്ക് സംഗീതോത്സവം തത്സമയം പ്രക്ഷേപണം ചെയ്യാൻ അവസരം നൽകാതിരുന്നത് .

Astrologer

യൂ ട്യൂബ് ചാനൽ വഴി സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സംഗീതോത്സവം കാണാൻ കഴിയുമെങ്കിലും ജില്ലയിലെ കാണികൾക്ക് കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു . മൊബൈലിലെ യുട്യൂബിൽ കൂടി സംഗീതോത്സവം കാണുമ്പൊൾ മൊബൈലിലെ ഡാറ്റ പെട്ടെന്ന് തീരുന്ന പ്രശ്നവും ആളുകൾ നേരിട്ടിരുന്നു വീട്ടിലെ സ്വീകരണ മുറിൽ പ്രത്യേക ചിലവി ല്ലാതെ സംഗീതോത്സവം കണ്ടിരുന്നവർ കൂടുതൽ പണം ചിലവഴിച്ചു വേണം സംഗീതം ആസ്വദിക്കാൻ . ദേവസ്വത്തിന്റെ നിലപാട് കൊണ്ട് മൊബൈൽ കമ്പനിക്കാർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നല്ലാതെ വേറെ ഗുണമൊന്നും ദേവസ്വത്തിനും ലഭിച്ചിരുന്നില്ല .

ഇതിനെതിരെ മലയാളം ഡെയിലി.ഇൻ ആണ് ആദ്യമായി രംഗത്ത് വന്നത് . വാർത്ത വലിയ ചർച്ച ആയി മാറിയതോടെ ദേവസ്വം മന്ത്രിയുടെ ഓഫീസ് ഇടപെടുകയായിരുന്നു . അനാവശ്യ വിവാദ മുണ്ടാക്കി സർക്കാരിന് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നതിൽ ദേവസ്വം ബോർഡ് എന്നും മുന്നിലാണ് എന്നാണ് പാർട്ടി നേതൃത്വത്തിന്റെയും വിലയിരുത്തൽ

Vadasheri Footer