Post Header (woking) vadesheri

തൃശൂരിൽ 484 പേര്‍ക്ക് കൂടി കോവിഡ്, 781 പേര്‍ രോഗമുക്തരായി

Above Post Pazhidam (working)

തൃശ്ശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച്ച 484 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 781 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,777 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,33,754 ആണ്. 5,25,093 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 478 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, 01 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

6,721 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 994 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,155 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 572 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 35,92,590 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.20% ആണ്.

ജില്ലയില്‍ ഇതുവരെ 38,27,417 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,15,242 പേര്‍ ഒരു ഡോസ് വാക്സിനും, 15,12,175 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
.