Header 1 = sarovaram
Above Pot

ഗരുവായൂരിൽ കൃഷ്ണ ഗീതി ദിനം ആഘോഷിച്ചു

ഗുരുവായൂർ: കൃഷ്ണ ഗീതി ദിനത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം, കലാമണ്ഡലം ഗോപി നിലവിളക്ക് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.

Astrologer

വിജയദശമി നാളില്‍ തുടങ്ങിയ ഒമ്പതുദിവസത്തെ അരങ്ങുകളിയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ച് മാനവേദ സുവര്‍ണ്ണ മുദ്ര നേടിയ കെ.ടി. ഉണ്ണികൃഷ്ണനും, വാസുനെടുങ്ങാടി സുവര്‍ണ്ണമുദ്ര നേടിയ സി. സേതുമാധവനും, കൂടാതെ പ്രോത്സാഹന സമ്മാനം നേടിയവര്‍ക്കും ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു.

ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ. അജിത്, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണനാട്ടത്തിന്റെ ആധാര ഗ്രന്ഥമായ കൃഷ്ണഗീതി എന്ന സംസ്‌കൃത കാവ്യം, ശ്രി മാനവേദ കവി രചിച്ച് ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ച തുലാം 30-നാണ്, ഗുരുവായൂര്‍ ദേവസ്വം കൃഷ്ണഗീതി ദിനമായി വര്‍ഷംതോറും ആചരിച്ചുവരുന്നത്. രാവിലെ 6-ന് മാനവേദ സമാധിയില്‍ പ്രഭാതഭേരിയും, വൈകീട്ട് 5.30-ന് പുഷ്പാപാര്‍ച്ചനയും നടത്തി

Vadasheri Footer