Post Header (woking) vadesheri

തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തി

Above Post Pazhidam (working)

ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ 20 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ ചോരാനായി ദില്ലിയിലെത്തി. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് ദില്ലിയിലെത്തിയ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

First Paragraph Rugmini Regency (working)

‘മമതാബാനര്‍ജിയുമായി ഞങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ വലിയ വിജയമാണ് ഞങ്ങളെ തൃണമൂല്‍ വിടാന്‍ പ്രേരിപ്പിച്ചത്. ജനങ്ങള്‍ ബിജെപിയെ ഇഷ്ടപ്പെടുന്നു’.ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.

Second Paragraph  Amabdi Hadicrafts (working)

ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബിജെപി വലിയ വിജയമാണ് സ്വന്തമാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടു സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 2014 ല്‍ 34 സീറ്റുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ 22 സീറ്റുകളില്‍ ഒതുങ്ങി.