Madhavam header
Above Pot

കണ്ണൻ്റെ നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് ഗോപാലകനായ കൃഷ്ണന്റെ അർദ്ധകായരൂപം

ഗുരുവായൂർ : തിരുവോണനാളിൽ കണ്ണൻ്റെ നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് യാദവകുല ത്തിലെ ഗോപാലകനായ കൃഷ്ണന്റെ അർദ്ധകായരൂപം. ഗുരുവായൂർ ഫ്രണ്ട്‌സ് മാണിക്കത്തുപടി എന്ന കൂട്ടായ്മയാണ് 16 അടി നീളമുള്ള പുതുമയാർന്ന ശൈലിയിലുള്ള പൂക്കളം സമർപ്പിച്ചത് .
കലാകാരനായ സുരാസ് പേരകത്തിൻ്റെ നേതൃത്വത്തിലാണ് പൂക്കളം ഒരുങ്ങിയത്. ക്ലബ്ബ് അംഗങ്ങളായ സനോജ് പി എസ്, ജിതേഷ് മനയിൽ, റിജു പുലിക്കോട്ടിൽ, നിഖിൽ മല്ലിശ്ശേരി,
നിബാഷ് പി, സുബ്രഹ്മണ്യൻ എം കെ , ഷൈനാജ് പല്ലവി എന്നിവർ സഹായികളായി .
ചെട്ടി , ജമന്തി , വാടാർ മല്ലി , അരളി എന്നീ ഇനങ്ങളിൽ 60 കിലോയോളം പൂക്കളാണ് ഉപയോഗിച്ചത്.

Vadasheri Footer