Post Header (woking) vadesheri

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം: പെസഷ്കിയാൻ

Above Post Pazhidam (working)

ബിഷ്കെക്ക് : പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഉസ്ബെക്കിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടുമുട്ടിയത്.

First Paragraph Jitesh panikar (working)

പശ്ചിമേഷ്യൻ സംഘർഷത്തിന് ലേ ആദ്യമായാണ് മോദിയും പെസഷ്കിയാനും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്.സംഘർഷത്തിൽ ഉൾപ്പെട്ട വിവിധ രാജ്യങ്ങളുമായി ഇന്ത്യക്ക് വിശാലമായ ബന്ധമാണ് ഉള്ളതെന പെസഷ്കിയാൻ ചൂണ്ടിക്കാട്ടി. ഈ സ്വാധിനം സംഘർഷം അവസാനിപ്പിക്കാൻ പ്രയോജനപ്പെടുമെന്നും ഇതിനുള്ല ശ്രമങ്ങൾ ഇന്ത്യ നടത്തണമെന്നും ഇറാൻ പ്രസിഡൻ്റ് അഭ്യർത്ഥിച്ചു.

സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ മോദി വാഗ്ദാനം ചെയ്തു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്നും മോദി ആവർത്തിച്ചു

First Paragraph Jitesh panikar (working)

അതേസമയം ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്നും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഉച്ചകോടിക്കിടെ പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി. ലറക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ജോർദാനിലെ രണ്ട് വ്യോമത്താവളങ്ങളിലെ ഇറാന്റെ തിരിച്ചടിക്കും പിന്നാലെയാണ് പെസഷ്കിയാൻ നിലപാട് വ്യക്തമാക്കിയത്.