Post Header (woking) vadesheri

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും മെസി വിരമിച്ചു.

Above Post Pazhidam (working)

ന്യൂയോർക്ക്: അർജൻ്റീന നായകനുംഇതിഹാസ താരവുമായ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചു. അർജന്റീന ജേഴ്സിയിൽ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിഹാസ നായകൻ വിരമിക്കൽ പ്രഖ്യാപിച്ചത്.

First Paragraph Jitesh panikar (working)

2016ൽ ചിലിയോട് കോപ്പ അമേരിക്ക ഫൈനൽ തോറ്റതിനു പിന്നാലെ നിരാശനായി മെസി വിരമിക്കിൽ പ്രഖ്യാപിച്ച് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അന്ന് ആരാധകരുടെ അഭ്യാർഥന മാനിച്ച് അദ്ദേഹം തീരുമാനം പിൻവലിച്ച് വീണ്ടും കളത്തിൽ സജീവമായി. ആ തീരുമാനം ചിന്നീട് ചരിത്രമായി മാറുന്ന കാഴ്ചയാണ് ഫുട്‌ബോൾ ലോകം കണ്ടത്.

അതിനു ശേഷം കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസിമി, കോപ്പ അമേരിക്ക- നാല് അന്താരാഷ്ട്ര കിരീടങ്ങളാണ് താരത്തിൻ്റെ നേതൃത്വത്തിൽ അർജന്റീന സ്വന്തമാക്കിയത്. 1986ലെ ലോകകപ്പ് നേട്ടത്തിനു ശേഷം 36 വർഷം കാത്തിരുന്ന് അർജൻ്റീന 2022ൽ ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ അതിന്റെ അമരത്ത് മെസിയായിരുന്നു.

2026ലെ തുടരെ രണ്ടാം ലോക കിരീടത്തിനരികിൽ സ്പെയിനിനു മുന്നിൽ വീണെങ്കിലും ഫൈനൽ വരെ എത്തിയ അർജന്റീനയുടെ മുന്നേറ്റത്തിന്റെ ചാലക ശക്തിയും മെസി തന്നെയായിരുന്നു. 20 വർഷം നീണ്ട ഐതിഹാസിക കരിയറിനാണ് താരം വിരാമം കുറിച്ചത്.

First Paragraph Jitesh panikar (working)