Category Archives: Sports

വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ ജയം, ടി20 പരമ്ബര ഇന്ത്യയ്ക്ക്

മുംബൈ: വാങ്കഡെയില്‍ മൂന്നാം ടി 20യില്‍ വിന്‍ഡീസിനെ 67 റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് പരമ്ബരജയം. ഇന്ത്യ കുറിച്ച 241 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയെ രക്ഷിച്ചത് ബാറ്റിംങ് നിരയുടെ ഗംഭീര പ്രകടനമാണ്

zumba adv

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിയലക്ഷ്യത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ വിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലെ മടക്കി. ബ്രണ്ടന്‍ കിംഗിനെ(5) വീഴ്ത്തി ഭുവനേശ്വര്‍കുമാറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ലെന്‍ഡല്‍ സിമണ്‍സിനെ(7) ഷമിയും, നിക്കോളാസ് പുരാനെ നേരിട്ട ആദ്യ പന്തില്‍ തന്നെ ദീപക് ചാഹറും മടക്കിയതോടെ തുടക്കത്തിലെ വിന്‍ഡീസ് പാളം തെറ്റി. യുവതാരം ഷെമ്രോണ്‍ ഹെറ്റ്‌മെയറും(24 പന്തില്‍ 41) ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡും(39 പന്തില്‍ 68) നടത്തിയ പ്രത്യാക്രമണം ഇന്ത്യക്ക് ആശങ്ക സമ്മാനിച്ചെങ്കിലും ഹെറ്റ്‌മെയറെ കുല്‍ദീപും പൊള്ളാര്‍ഡിനെ ഭുവിയും മടക്കിയതോടെ വിന്‍ഡീസിന്റെ പോരാട്ടം അവസാനിച്ചു. വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പിന് ഇന്ത്യന്‍ വിജയം വൈകിക്കാനായി എന്നു മാത്രം. ഇന്ത്യക്കായി ഭുവിയും ഷമിയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ചാഹര്‍ ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്ന് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചാണ് രോഹിത്തും രാഹുലും തുടങ്ങിയത്. പരമ്ബരയില്‍ തിളങ്ങാനായില്ല എന്ന പഴിക്ക് രോഹിത് കണക്കുതീര്‍ത്തപ്പോള്‍ പവര്‍പ്ലേയില്‍ പിറന്നത് 72 റണ്‍സ്. എട്ട് ഓവറില്‍ ടീമിനെ 100 കടത്തി. പിയറിയെ സിക്സര്‍ പറത്തി രോഹിത്ത് 23 പന്തില്‍ സ്‌റ്റൈലായി ഫിഫ്റ്റി തികച്ചു. കെഎല്‍ രാഹുല്‍ 29 പന്തിലും 50 പിന്നിട്ടു. പത്ത് ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 116. എന്നാല്‍ 12-ാം ഓവറിലെ നാലാം പന്തില്‍ കെസ്രിക്കിനെ സിക്സര്‍ പറത്താന്‍ ശ്രമിച്ച്‌ ഹിറ്റ്മാന്‍ വാള്‍ഷിന്റെ ക്യാച്ചില്‍ മടങ്ങി. 34 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറും സഹിതം 71 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ബാറ്റിംഗ് ഓര്‍ഡറില്‍ കോലി പരീക്ഷണം തുടര്‍ന്നപ്പോള്‍ മൂന്നാമനായെത്തിയത് ഋഷഭ് പന്ത്. ക്രീസിലെത്തി രണ്ടാം പന്തില്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി അക്കൗണ്ട് തുറക്കാതെ കൂടാരം കയറി. പന്തിന് നിരാശയുടെ മറ്റൊരു പരമ്ബര.

ക്രീസിലൊന്നിച്ച രാഹുലിനും കോലിക്കും ആശങ്കകളുണ്ടായിരുന്നില്ല. 15-ാം ഓവറില്‍ ഹോള്‍ഡറെ 22 റണ്‍സടിച്ചു. ഇതിനിടെ രാഹുലിനെ റണ്ണൗട്ടാക്കാനുള്ള സുവര്‍ണാവരം ഹോള്‍ഡര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. 16-ാം ഓവറില്‍ വില്യംസ് റണ്ണൊഴുക്കിന് തടയിട്ടെങ്കിലും 17-ാം ഓവറില്‍ കോട്രലും 18-ാം ഓവറില്‍ വില്യംസും അടിവാങ്ങി. 19-ാം ഓവറില്‍ പൊള്ളാര്‍ഡിന്റെ ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി കോലി 21 പന്തില്‍ ഫിഫ്റ്റി തികച്ചു. പൊള്ളാര്‍ഡിനെ 27 റണ്‍സാണ് ഇരുവരും നേടിയത്. അവസാന ഓവറിലെ നാലാം പന്തില്‍ രാഹുലിനെ(91*) കോട്രല്‍ മടക്കി. എന്നാല്‍ അവസാന പന്ത് ഗാലറിയിലെത്തിച്ച്‌ നായകന്‍ വിരാട് കോലി ഇന്ത്യന്‍ സ്‌കോര്‍ 240ലെത്തിച്ചു. 70 റണ്‍സെടുത്ത കോലിക്കൊപ്പം ശ്രേയസ് അയ്യര്‍ (0*) പുറത്താകാതെ നിന്നു. ഇന്ത്യന്‍ ഇന്നിംഗ്സില്‍ 16 സിക്സുകളാണ് നാലുപാടും പറന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

കൊച്ചി: സ്റ്റീല്‍ വ്യവസായ രംഗത്ത് രാജ്യത്തെ പ്രമുഖ കമ്പനിയായ കള്ളിയത്ത് ടിഎംടി കേരളത്തില്‍ നിന്നുള്ള ഐഎസ്എല്‍ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ (കെബിഎഫ്‌സി) ഒഫീഷ്യല്‍ പാര്‍ട്ണറായി. ഇതിന്റെ പ്രഖ്യാപനം കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ് കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍ക്കോ ഷട്ടോരിയും പങ്കെടുത്തു.

കള്ളിയത്തുമായുള്ള പങ്കാളിത്തം മൂന്നാം വര്‍ഷവും തുടരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിരെന്‍ ഡിസില്‍വ പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എന്നും കേരളത്തിലെ കായികരംഗത്തിന് പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള പങ്കാളിത്തവും അതിന്റെ ഭാഗമാണെന്നും ദിര്‍ഷ കെ. മുഹമ്മദ് പറഞ്ഞു.

ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍

ലീഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (103), കെഎല്‍ രാഹുലിന്റെയും (111) സെഞ്ചുറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യയുടെ ഉജ്ജ്വല ജയം. ഈ ലോകകപ്പിലെ രോഹിതിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്.

ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, രജിത, ഉദാന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.നേരത്തെ മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്ക 264 റണ്‍സെടുത്തത്. മാത്യൂസ് 113 റണ്‍സെടുത്ത് പുറത്തായി. 55 ന് 4 എന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന മാത്യൂസും തിരിമാനെയും ചേര്‍ന്നാണ് ലങ്കയെ മത്സരത്തിലേക്ക് തിരികെകൊണ്ടുവന്നത്.

new consultancy

തിരിമാനെ 53 റണ്‍സെടുത്ത് പുറത്താവുമ്ബോഴേക്കും സ്‌കോര്‍ ബോര്‍ഡില്‍ 179 റണ്‍സ് ചേര്‍ക്കപ്പെട്ടിരുന്നു. പിന്നീട് ധനഞ്ജയ ഡി സില്‍വയെ ഒപ്പം ചേര്‍ത്താണ് (29) മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തിയത്. നായകന്‍ ദിമുത് കരുണരത്നെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. 10 റണ്‍സായിരുന്നു താരം നേടിയത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്നും ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭൂവനേശ്വര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

buy and sell new

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

മാഞ്ചസ്റ്റര്‍: ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം. മാഞ്ചസ്റ്ററില്‍ 89 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു.

new consultancy

ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 62 റണ്‍സെടുത്ത ഫഖര്‍ സമനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ജയമാണിത്.

ഇമാം ഉള്‍ ഹഖ് (7), ബാബര്‍ അസം (48), മുഹമ്മദ് ഹഫീസ് (9), സര്‍ഫ്രാസ് അഹമ്മദ് (12), ഷൊയ്ബ് മാലിക് (0) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സമാന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ അസമുമായി ചേര്‍ന്ന് 104 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാനും സമനായി. പാക് ഇന്നിംഗ്സിലെ മികച്ച കൂട്ടുക്കെട്ടും ഇത് തന്നെ. പിന്നാലെ എത്തിയവരെല്ലാം ഉത്തരവാദിത്വം കാണിക്കാതെ മടങ്ങുകയായിരുന്നു. നേരത്തെ രോഹിത്തിന്റെ സെഞ്ചുറിക്ക് പിന്നാലെ വിരാട് കോലി (77), കെ.എല്‍. രാഹുല്‍ (57) എന്നിവരുടെ അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും രോഹിത് സെഞ്ചുറി നേടിയിരുന്നു.

ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹിത് സഖ്യം 136 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന് പകരം ഓപ്പണിങ് റോളിലെത്തിയ രാഹുല്‍ അവസരം മുതലാക്കി. 78 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. എന്നാല്‍ രാഹുലിനെ വഹാബ് റിയാസ്, ബാബര്‍ അസമിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീടെത്തിയ കോലിയും വെറുതെ ഇരുന്നില്ല. രോഹിത്തിന് ആവശ്യമായ പിന്തുണ നല്‍കി. ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹസന്‍ അലിക്കെതിരെ കൂറ്റന്‍ അടിക്ക് മുതിര്‍ന്ന രോഹിത്തിന് പിഴച്ചു. റിയാസ് ക്യാച്ച് നല്‍കുകയായിരുന്നു. 113 പന്തിലാണ് താരം 140 റണ്‍സെടുത്തത്. മൂന്ന് സിക്സം 14 ഫോറും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്.

നാലാമനായി ഇറങ്ങിയ ഹാര്‍ദിക് ഒരു വെടിക്കെട്ടിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും അധിക ദൂരം പോയില്ല. 19 പന്തില്‍ ഒരു സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 26 റണ്‍സ് നേടി താരം മടങ്ങി. ആമിറിനായിരുന്നു വിക്കറ്റ്്. പിന്നാലെയെത്തിയ ധോണി (1)യും നിരാശനാക്കി. ഇതിനിടെ 47ാം ഓവറില്‍ മഴയെത്തി. മഴയ്ക്ക് ശേഷമുള്ള രണ്ടാം ഓവറില്‍ കോലിയും പവലിയനില്‍ തിരിച്ചെത്തി. ആമിറിനെ ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസിന് ക്യാച്ച് നല്‍കി. 65 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെയാണ് കോലി 77 റണ്‍സെടുത്തത്. കോലി ക്രീസില്‍ നിന്നിരുന്നെങ്കിലും ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ധവാന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍ ( 15 പന്തില്‍ 15), കേദാര്‍ ജാദാവ് ( 8 പന്തില്‍ 9) പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റെടുത്തു. ഹസന്‍ അലി, വഹാബ് റിയാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞ് കോലിപ്പട, ഇന്ത്യക്ക് 36 റൺസിന്റെ തകർപ്പൻ ജയം

ഓവല്‍: ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 50 ഓവറില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ ബൗളിംഗില്‍ പിടിമുറുക്കുകയായിരുന്നു. ഭുവിയും ബുമ്രയും മൂന്നും ചാഹല്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗില്‍ വാര്‍ണറും ഫിഞ്ചും സാവധാനം തുടങ്ങി. ഫിഞ്ചിനെ(36) ഹാര്‍ദിക് റണ്‍ഔട്ടാക്കി. 56 റണ്‍സെടുത്ത വാര്‍ണറെ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. 40-ാം ഓവര്‍ എറിയാനെത്തിയ ഭുവി കളി മാറ്റി. സ്‌മിത്ത്(69) എല്‍ബിയിലും സ്റ്റോയിനിസ്(0) ബൗള്‍ഡുമായി. ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചില്‍ വീണു. കഴിഞ്ഞ മത്സരത്തിലെ വീരന്‍ കോള്‍ട്ടര്‍ നൈല്‍ നേടിയത് നാല് റണ്‍സ്. ഓസീസിന് ജയിക്കാന്‍ 24 പന്തില്‍ 62 റണ്‍സ് വേണമെന്നായി. ഇതിനിടെ കമ്മിന്‍സും(8) സ്റ്റാര്‍ക്കും(3) പുറത്തായി. 50-ാം ഓവറിലെ അവസാന പന്തില്‍ സാംപ പുറത്തായപ്പോള്‍ ക്യാരി(55) പുറത്താകാതെ നിന്നു. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഓവലില്‍ കരുതലോടെ ഓപ്പണര്‍മാര്‍ തുടങ്ങി. രോഹിതിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈലാണ് 127 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ അടിതുടര്‍ന്ന ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. 36-ാം ഓവറില്‍ ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ കോലിക്കൊപ്പം ഹാര്‍ദിക് വെടിക്കെട്ട്. 46-ാം ഓവറില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി.

തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

ഗുരുവായൂര്‍: തണൽ കലാകായിക സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഖാവ് പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കായുള്ള ഫുട്ബാൾ ടൂർണമെൻറിൽ തൃശൂർ സിദാൻ ബോയ്സ് ജേതാക്കളായി. മുൻ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ട്രോഫി സമ്മാനിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് കൗൺസിലിൽ പ്രസിഡൻറ് കെ.ആർ. സാബശിവൻ, ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി. സുമേഷ് എന്നിവർ മുഖ്യാതിഥികളായി. നഗരസഭ മുൻ ചെയർമാൻ ടി.ടി. ശിവദാസൻ ,കെ.വി. സുഭാഷ്, കെ.ബി. സുന്ദരൻ, കെ.ബി. പ്രതീഷ്, വി. അനൂപ്, എറിൻ ആൻറണി, കെ.വി. ജനാർദ്ധനൻ, എം.എസ്. സൂരജ്, വി.സി. മിഥുൻ എന്നിവർ സംസാരിച്ചു.

ശ്രീശാന്തിന് ആജീവനാന്ത വിലക്കിൽ നിന്ന് മോചനമായി

ദില്ലി: വാതുവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയത്. എന്നാൽ ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.

ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല അതിന് നൽകേണ്ടത്. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ കേസും മറ്റു നടപടികളും രണ്ടും രണ്ടാണെന്നും രണ്ടിനേയും കൂട്ടിക്കെട്ടേണ്ടതില്ലെന്നും വിധി പ്രസ്താവത്തിൽ ജസ്റ്റിസുമാരായ അശോക് ഭൂഷൻ ,കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഐപിഎൽ വാതുവെപ്പ് കേസിൽ ദില്ലി പട്യാല ഹൗസ് കോടതി വെറുതെ വിട്ടെങ്കിലും ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ശ്രീശാന്ത് സുപ്രീംകോടതിയിൽ എത്തിയത്. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ദില്ലി കോടതി വിധിക്കെതിരെ പൊലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിലും നടപടികൾ തുടരുകയാണ്.

ആജീവനാന്ത വിലക്ക് എന്നത് ഭരണാഘടനാവിരുദ്ധമാണെന്നും അത് ഒരു പൗരനെന്ന നിലയിൽ തന്റെ അവകാശങ്ങൾക്ക് എതിരാണെന്നും കേസിന്റെ വാദത്തിനിടയിൽ ശ്രീശാന്ത് കോടതിയിൽ വാദിച്ചിരുന്നു. വാതുവയ്പ്പ് കേസിൽ പൊലീസ് കൊണ്ടു വന്ന ടെലിഫോൺ രേഖകളും തെളിവുകളും അടിസ്ഥാന രഹിതമാണെന്ന് വിചാരണകോടതി കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസഹ്റൂദ്ദീന് വിലക്കേർപ്പെടുത്തിയെങ്കിലും അതു പോലും നിശ്ചിത കാലത്തേക്കായിരുന്നുവെന്നും വിലക്ക് മൂലം മറ്റു അന്താരാഷ്ട്ര മത്സരങ്ങളിലും തനിക്കിപ്പോൾ പങ്കെടുക്കാൻ പറ്റുന്നില്ലെന്നും ശ്രീശാന്ത് കോടതിയിൽ പറഞ്ഞിരുന്നു.

ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ്‌ , തൃശ്ശൂർ കോർപ്പറേഷന് കിരീടം

ഗുരൂവായൂർ : ജില്ലാ മുനിസിപ്പൽ ക്രിക്കറ്റ് ലീഗ്‌ തൃശ്ശൂർ കോർപ്പറേഷൻ വിജയിച്ചു. . ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന ജില്ലാ മുനിസിപ്പൽ ലീഗ് കിരീടം തുടർച്ചായി രണ്ടാം തവണയും ത്യശൂർ കോർപ്പറേഷൻ സ്വന്തമാക്കി. ഫൈനലിൽ ചാലക്കുടി നഗരസഭയെയാണ് കോർപ്പറേഷൻ പരാജയപ്പെടുത്തിയത്. നഗരസഭ ചെയർമാന്മാരായ എൻ.കെ അക്ബർ (ചാവക്കാട്),ജയന്തി പ്രേംകുമാർ( ചാലക്കുടി) കെ.പി വിനോദ് ( ഗുരുവായൂർ എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

സമാപന സമ്മേളനം ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ ആക്ടിങ് ചെയർമാൻ കെ . പി . വിനോദ് അദ്ധ്യക്ഷത വഹിച്ചു .ചാലക്കുടി നഗരസഭ അദ്ധ്യക്ഷ ജയന്തി പ്രേംകുമാർ ,ചാലക്കുടി നഗരസഭ വൈസ് ചെയർമാൻ വിൻസൻ പാണാട്ട് പറമ്പിൽ , ചാവക്കാട് നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ.എ മഹേന്ദ്രൻ , ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി അദ്ധ്യക്ഷൻ ടി . എസ് . ഷെനിൽ , ഗുരുവായൂർ നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു രാവിലെ മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ആക്ടിങ് ചെയർമാൻ കെ . പി . വിനോദ് നിർവ്വഹിച്ചു.

ഗോകുലം കേരളയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ ഇനി ഗിഫ്റ്റ് റൈഖാന്‍

കോഴിക്കോട് : ഐസാള്‍ പരിശീലകസ്ഥാനത്തു നിന്നും രാജി വെച്ച ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റു. അഭ്യൂഹങ്ങള്‍ പോലെ പരിശീലകനായി അല്ല ഗിഫ്റ്റ് റൈഖാന്‍ ഗോകുലം കേരള എഫ് സിയില്‍ എത്തുന്നത്. നേരത്തെ ഗിഫ്റ്റ് റൈഖാനുമായി ഗോകുലം നടത്തിയ ചര്‍ച്ചകള്‍ അദ്ദേഹത്തെ ബിനോ ജോര്‍ജ്ജിന് പകരം പരിശീലകനായി എത്തിക്കും എന്ന നിരീക്ഷണത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍ പരിശീലകനായി ബിനോ ജോര്‍ജ്ജ് തന്നെ തുടരും. ഐസാളിന്റെ പരിശീലകന്‍ ആയിരുന്ന്യ് ഗിഫ്റ്റ് റൈഖാന്‍ തന്റെ പരിശീലക സ്ഥാനം കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്. ഈ സീസണ്‍ തുടക്കത്തില്‍ ഐസാളിന്റെ പരിശീലക ചുമതലയേറ്റെടുത്ത് റൈഖാന് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ ആയിരുന്നില്ല. ലീഗില്‍ പത്താം സ്ഥാനത്ത് ഐസാള്‍ ആയപ്പോള്‍ ക്ലബ് വിടാന്‍ റൈഖാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഐലീഗ് സീസണിലെ നേരോകയുടെ പരിശീലകന്‍ ആയിരുന്നു ഗിഫ്റ്റ് റൈഖാന്‍. ഐ ലീഗിലെ ആദ്യ സീസണില്‍ തന്നെ നെറോക്കയെ ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കാന്‍ റൈഖാന് ആയിരുന്നു. 2015 മുതല്‍ നെറോകയുടെ പരിശീലകനായിരുന്നു ഗിഫ്റ്റ്. ഗിഫ്റ്റ് റൈഖാന്‍ എന്ന മണിപ്പൂരുകാരന്‍ മുമ്പ് പൂനെ എഫ് സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യന്‍ ബാങ്ക് തുടങ്ങി മികച്ച ക്ലബുകള്‍ക്കായി കളിച്ചിട്ടുമുണ്ട് .

അക്കാദമി ലീഗ് മത്സരങ്ങൾ ഗുരുവായൂരിൽ തുടങ്ങി

ഗുരുവായൂർ: കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന അക്കാദമി ലീഗ് മത്സരങ്ങൾ ഗുരുവായൂരിൽ തുടങ്ങി. നഗരസഭ ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. മുൻ കേരള ടീം കോച്ച് എം. പീതാംബരൻ മുഖ്യാതിഥിയായിരുന്നു. ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് സി. സുമേഷ്, ഗുരുവായൂർ സ്പോർട്സ് അക്കാദമി പ്രസിഡൻറ് പി.എം. ബാബുരാജ്, വി.വി. ഡൊമിനി എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ സ്കോർലൈൻ എറണാകുളം ഒരു ഗോളിന് ജി.എസ്.എയെ തോൽപ്പിച്ചു