Madhavam header
Above Pot

സഞ്ചരിക്കുന്ന വിദേശ മദ്യ വിൽപന കേന്ദ്രം, അറസ്റ്റിൽ

ചാവക്കാട് ; സഞ്ചരിക്കുന്ന വിദേശ മദ്യ വിൽപന കേന്ദ്രം അറസ്റ്റിൽ . ഇരു ചക്രവാഹനത്തിൽ സഞ്ചരിച്ചു ആവശ്യക്കാർക്ക് വിദേശ മദ്യം വിൽപന നടത്തുകയായിരുന്ന പഞ്ചവടി വേഴം പറമ്പത്ത് വീട്ടിൽ ദേവദാസി 41 നെയാണ് ചാവക്കാട് എസ് എച്ച് ഒ കെ എസ് ശെൽവരാജി ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് . ഇയാളുടെ സ്‌കൂട്ടറിൽ നിന്ന് അര ലിറ്ററിന്റെ 20 മദ്യ കുപ്പികൾ പോലീസ് പിടികൂടി . കൂടാതെ മദ്യ വിൽപനയിൽ നിന്നും കിട്ടിയ 2200 രൂപയും കണ്ടെടുത്തു . എസ് ഐ ,എ എം യാസിർ , എസ് സി പി ഒ മുനീർ ,സാബു ,റെനിൽ സി രാജൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പഞ്ചവടിയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്

Vadasheri Footer