Post Header (woking) vadesheri

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ മഹാദേശ പൊങ്കാല ഭക്തി സാന്ദ്രമായി

Above Post Pazhidam (working)

ഗുരുവായൂർ : കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ചെറുതാലപ്പൊലി ദിനത്തിൽ നടന്ന “മഹാദേശ പൊങ്കാല ” ഭക്തി സാന്ദ്രമായി – ക്ഷേത്ര പടിഞ്ഞാറെ ഗോപുര കവാട പരിസരത്ത് ഭഗവതിയ്ക്ക് തിരു മുന്നിൽ കമനീയമായി തയ്യാറാക്കിയ അലങ്കാര അടുപ്പിന് സമീപം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി

Ambiswami restaurant

തുടർന്ന് ക്ഷേത്രം ഭഗവതി മേൽശാന്തി കണ്ടീരകത്ത് ഭാസ്ക്കരൻ നമ്പൂതിരി അടുപ്പിൽ അഗ്നി തെളിയിച്ച് പൊങ്കാലയ്ക്ക് ആരംഭം കുറിച്ചു ക്ഷേത്ര പാരായണ സമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമജപ ആലാപനവും. അകമ്പടിയായി വന്നെത്തിയവർക്ക് പ്രഭാത ഭക്ഷണവും നൽകി –

Second Paragraph  Rugmini (working)

ക്ഷേത്രസമിതി ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ചന്ദ്രൻ ചങ്കത്ത്, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, ഹരിനാരായണൻ പുത്തൻവീട്ടിൽ, രാജു പെരുവഴിക്കാട്ട്, മാതൃസമിതിസാരഥികളായ ബിന്ദു നാരായണൻ, പ്രേമ വിശ്വനാഥൻ, അർച്ചനാരമേശ് ക്ഷേത്രം മാനേജർ പി.രാഘവൻ നായർ, വിജയകുമാർ അകമ്പടി,പി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

Third paragraph