മമ്മിയൂർ ക്ഷേത്രത്തിൽ ചന്ദന മുട്ടി കൊണ്ട് തുലാഭാരം.

Above article- 1

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ തിരുവാതിര ദിനമായ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ഭക്ത ചന്ദന മുട്ടി കൊണ്ട് തുലാഭാരം നടത്തി. ചന്ദന മുട്ടിയുടെ വിലയായി 12, 20,000 രൂപ ദേവസ്വത്തിൽ അടവാക്കി.

Astrologer

തിരുവാതിരയോടനുബന്ധിച്ച് ക്ഷേത്രത്തിൽ മഹാദേവന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട്, ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാദേവന് 1008 ഇളനീർ അഭിഷേകവും മഹാവിഷ്ണുവിന് സപ്തശുദ്ധി, ചതു: ശ്ശതനിവേദ്യം എന്നിവ ഉണ്ടായി. തിരുവാതിര പ്രസാദ ഊട്ടിന് 2000-ൽ പരം ഭക്ത ജനങ്ങൾ പങ്കെടുത്തു.

Vadasheri Footer