Header 1 = sarovaram
Above Pot

കോഴിഫാമിന്റെ മറവിൽ വ്യാജമദ്യ നിർമാണ കേന്ദ്രം, ബിജെപി നേതാവും സഹായിയും അറസ്റ്റിൽ.

തൃശൂർ : വെള്ളാഞ്ചിറയിൽ ബിജെപി മുൻ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം പൊലീസ് കണ്ടെത്തി. കോഴിഫാമിന്റെ മറവിലായിരുന്നു വ്യാജമദ്യ നിർമാണം. 15,000 കുപ്പി വ്യാജമദ്യവും 2500 ലിറ്റർ സ്പിരിറ്റും പരിശോധനയിൽ പിടിച്ചെടുത്തു. സംഭവത്തിൽ ബിജെപി നേതാവും സഹായിയും അറസ്റ്റിൽ.

Astrologer

വെള്ളാഞ്ചിറയിൽ കോഴിഫാമിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന വൻ വ്യാജമദ്യ നിർമാണ കേന്ദ്രമാണ് ഇന്നു രാവിലെ ചാലക്കുടി ഡിവൈഎസ്പി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ ബി.ജെ.പി നേതാവും ആളൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ ലാലു പീണിക്ക പറമ്പിൽ, ഇയാളുടെ കൂട്ടാളി കട്ടപ്പന സ്വദേശി ലോറൻസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

പിടിയിലായ ലാലു 2015-ൽ ആളൂർ ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത കാലത്ത് തൃശൂർ ജില്ലയിൽ നടന്ന ഏറ്റവും വലിയ വ്യാജമദ്യ വേട്ടയാണിത്. 15,000 കുപ്പി വ്യാജനിർമ്മിത വിദേശമദ്യവും 2500 ലിറ്റർ സ്പിരിറ്റുമാണ് പൊലീസ് റെയ്ഡിൽ ഇവിടെ നിന്നും പിടിച്ചെടുത്തത്. അറുന്നൂറിലധികം കോഴികളുള്ള ഫാമിൽ കോഴിത്തീറ്റ സൂക്ഷിച്ചിരുന്ന ഗോഡൗണിനോട് ചേർന്ന് രഹസ്യ മുറി തയ്യാറാക്കിയാണ് മദ്യക്കുപ്പികളും സ്പിരിറ്റ് കന്നാസുകളും സൂക്ഷിച്ചിരുന്നത്. കർണ്ണാടകയിൽ നിന്നുമാണ് സ്പിരിറ്റ് കടത്തിക്കൊണ്ടു വന്നിരുന്നത്. പിന്നീട് എസൻസുകൾ ചേർത്ത് മദ്യമാക്കി മാറ്റുകയായിരുന്നു എന്നാണ് സൂചന.

Vadasheri Footer