തിരുത്തിക്കാട്-കീഴൂര്‍ നടീല്‍ ഉത്സവം അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
കുന്നംകുളം : തിരുത്തിക്കാട്-കീഴൂര്‍ ബ് പാടശേഖര തരിശഭൂമിയില് നടീല്‍ ഉത്സവം കൃഷി വകുപ്പ് മന്ത്രി
അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുത്തിക്കാട് പാടശേഖരസമിതി ഈ വര്‍ഷത്തെ
മുകന് കൃഷി വിജയകരമാക്കാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം പത്തോളം മിനി റൈസ് മില്‍ തരാന്‍ തയ്യാറാണെന്ന്
മന്ത്രി പറഞ്ഞു. ഇവിടെ ഉല്പാദിപ്പിക്കുന്ന നെല്ല് ഇവിടെ തന്നെ കുത്തി അരി ലഭ്യമാക്കാന്‍ സാധി
ക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി നൗഫല്‍ കെ കെ
നന്ദിയും പറഞ്ഞു.