728-90

ബസ് ചാർജ് വർധിപ്പിക്കില്ല : ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

Star

കോഴിക്കോട്: സമരം നടത്താനുള്ള സ്വകാര്യ ബസ്സുടമകളുടെ തീരുമാനം അനുചിതമായിപ്പോയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ആറ് മാസം മുന്‍പാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും, ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം ബസ് ഉടമകള്‍ പുനപരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ആറ് മാസം മുന്‍പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അനുകൂല നിലപാടുമായി പോകുന്ന ഒരു സര്‍ക്കാരിനോട് ഏകപക്ഷീയമായി ഒരു വിഭാഗത്തിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അനുചിതമായിപ്പോയി. അത്തരം നിലപാടുകള്‍ ബസ് ഉടമകള്‍ പുനപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. ഡീസല്‍ വിലവര്‍ധനവിനെ തുടര്‍ന്ന് ബസ്സ്ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം. ബസ്സ് ഓര്‍ണേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചത്.