കുന്നംകുളം : തിരുത്തിക്കാട്-കീഴൂര്‍ ബ് പാടശേഖര തരിശഭൂമിയില്‍ നടീല്‍ ഉത്സവം കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുത്തിക്കാട് പാടശേഖരസമിതി ഈ വര്‍ഷത്തെ മുകന്‍ കൃഷി വിജയകരമാക്കാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം പത്തോളം മിനി റൈസ് മില്‍ തരാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന നെല്ല് ഇവിടെ തന്നെ കുത്തി അരി ലഭ്യമാക്കാന്‍ സാധി ക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി നൗഫല്‍ കെ കെ നന്ദിയും പറഞ്ഞു.