
ബസിൽ നിന്നും യാത്രക്കാരി തെറിച്ചു വീണു, ജീവക്കാർ അറസ്റ്റിൽ

ചാവക്കാട് : ബസിൽ നിന്നും മൂന്ന് മാസം ഗർഭിണി യായ യുവതി റോഡിലേക്ക് തെറിച്ചു വീണ സംഭ വാതിൽ ബസ് ജീവനക്കാർ അറസ്റ്റിൽ. ചാലിശ്ശേരി കാവുക്കോട് കണ്ടത്ത് ഹൗസിൽ നാരായണൻ നായർ മകൻ പ്രകാശൻ (50), ചാലിശ്ശേരി തിച്ചൂര്‍ വിരട്ടണം പൂങ്ങാട്ട് വീട്ടിൽ കാളിദാസൻ (38) എന്നിവരെയ്നാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.


പാലയൂർ എന്ന ബസിലെ യാത്രക്കാരിയായ യുവതിക്ക് ഇന്നലെ രാവിലെ യാണ് അപകടം സംഭവിച്ചത് പിറകിലെ വാതിൽ അടക്കാതിരുന്നതിനെ തുടർന്ന് ചാവക്കാട് തെക്കേ ബൈപാസിൽ വെച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ചാവക്കാട് ബസ് സ്റ്റാന്റിൽ നിന്ന് പോകുന്ന ഭൂരിഭാഗം ബസ്സുകളും ഇരുവശത്തെയും ഡോർ അടക്കാതെയാണ് പോകുന്നത്. നിയമം പാലിക്കാത്ത ബസ്സുകൾക്കെതിരെ കർശന നടപടി എടുക്കുവാൻ മോട്ടോർ വെഹിക്കിൾ വിഭാഗം തയ്യാറാകണമെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രെട്ടറി അനീഷ് പാലയൂർ ആവശ്യപ്പെട്ടു.
ഗുരുവായൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് പരാതിയും നൽകി.
