താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിൻറെ കാരുണ്യ ജാലകം പദ്ധതി

Above Post Pazhidam (working)

ഗുരുവായൂർ: താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിൻറെ കാരുണ്യ ജാലകം പദ്ധതിയുടെ 11ാം ഘട്ടത്തിൻറെ ഭാഗമായി 100 പേർക്ക് 2000 രൂപ വീതം പെൻഷൻ നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ലബ് ഹാളിൽ ഞായറാഴ്ച രാവിലെ 10ന് നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ.പി. വിനോദ് മുഖ്യാതിഥിയാകും. ക്ലബിൻറെ 20ാം വാർഷികം പ്രമാണിച്ച് 10 ലക്ഷം രൂപയുടെ ജീവകാരുണ്യ പദ്ധതികളാണ് നടപ്പക്കുന്നത്. ഗർഭിണികൾക്ക് ധനസഹായം നൽകുന്ന ജനനി പദ്ധതി നടന്നു വരുന്നുണ്ട്. വിധവകൾക്കും പെൻഷൻ നൽകും. പ്രസിഡൻറ് ബാബു വർഗീസ്, ജന. സെക്രട്ടറി രാജേഷ് ജാക്ക്, ഗിരീഷ് സി. ഗീവർ, ടി.ഡി. വാസുദേവൻ, പി. മുരളീധരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Poonthanam
Rugmani 700-200

buy and sell new

Vasudev Inn